കിസാൻ മസ്‌ദൂർ ഏക്‌ത മോർച്ച; കർഷകരെ ചതിച്ച കേന്ദ്ര സർക്കാരിനെതിരെ അവകാശങ്ങൾ നേടണം; ഫെബ്രുവരി 13 ന് പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് കർഷകരുടെ മാർച്ച്

ഭൂമിയുടെയും കാർഷിക വിഭവങ്ങളുടെയും ആധിപത്യം കോർപ്പറേറ്റുകൾക്ക് ലഭിക്കുന്നതിനായി കേന്ദ്രസർക്കാർ പാസ്സാക്കിയ മൂന്ന് നിയമങ്ങൾക്കെതിരെ ചരിത്രദൗത്യം ശിരസിലേറ്റി കർഷകർ നടത്തിയതാണ് ദില്ലി ചലോ കർഷക സമരം. 711 രക്തസാക്ഷികൾ ഉണ്ടായ ഐതിഹാസികമായ ആ സമരം പിൻവലിക്കാനായി ഗത്യന്തരമില്ലാതെ മോദി സർക്കാർ 2021 ഡിസംബർ 9ന് ഒപ്പിട്ടിരിന്നു. എന്നാൽ കരാർ ഇതുവരെ നടപ്പാക്കാതെ കർഷകരെ ചതിച്ചു. മുതലാളിത്വ മൂലധന ശക്തികൾക്കുവേണ്ടി കർഷകരെ ചതിച്ച കേന്ദ്രസർക്കാരിനെതിരെ അവകാശങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി ഫെബ്രുവരി 13 ന് പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് കർഷകർ മാർച്ച് ചെയ്യും.

Advertisements

ഡോ. എം എസ് സ്വാമിനാഥൻ കമ്മീഷൻ ശുപാർശ പ്രകാരമുള്ള സി 2 പ്ലസ് 50 ഫോർമുല അനുസരിച്ച് എം.എസ്.പി നിയമപരമാക്കി നടപ്പാക്കും വരെ സമരം തുടരുന്നതാണ്. കോർപ്പറേറ്റുകളുടെ പതിനാല് ലക്ഷം കോടി കടം എഴുതി തള്ളിയ കേന്ദ്രസർക്കാർ കർഷകരുടെയും തൊഴിലാളികളുടെയും വായ്‌പകൾ എഴുതി തള്ളാൻ തയ്യാറാവണം. ദില്ലി ചലോ കർഷക സമരത്തെ തുടർന്ന് പോലീസ് ചാർജ്ജ് ചെയ്ത്‌ മുഴുവൻ കേസുകളും പിൻവലിക്കാമെന്ന കേന്ദ്രസർക്കാരിൻ്റ് ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ല. കേസുകൾ മുഴുവൻ തിരഞ്ഞെടുപ്പിന് മുമ്പ് പിൻവലിക്കണം എന്നതാണ് ആവശ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമൃസർലെ സുവർണ്ണ ക്ഷേത്രപരിസരത്തു നിന്ന് ഫെബ്രുവരി 13-ാം തീയതി ആരംഭിക്കുന്ന കർഷക മാർച്ച് എന്തെല്ലാം പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും ശക്തമായ പോരാട്ടവുമായി ഡെൽഹിയിൽ എത്തും. നീതിക്കുവേണ്ടിയുള്ള പോരാട്ടവുമായി മുന്നേറുന്ന സമരത്തെ വിജയിപ്പിക്കുവാൻ കേരളത്തിലെ മുഴുവൻ കർഷക സംഘടനകളോടും തൊഴിലാളി സംഘടനകളോടും സാമൂഹ്യ സന്നദ്ധസംഘടനകളോടും അഭ്യർത്ഥിക്കുന്നുവെന്ന് പഞ്ചാബ് സർവ്വൻസിംങ് പന്തേർ കിസാൻ മസ്‌ദൂർ സംഘർഷ് സമിതി അംഗങ്ങൾ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.