ബംഗളൂരു : അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യവുമായി ഇന്ത്യ ഇന്നു മൂന്നാമത്തെയും അവസാനത്തെയും പോരിനിറങ്ങുന്നു.ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണി മുതലാണ് മല്‍സരം. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ ടി20 മല്‍സരം കൂടിയാണിത്. അതുകൊണ്ടു തന്നെ ജയത്തോടെ തയ്യാറെടുക്കാനായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം.
പരമ്പര വരുതിയിലായതിനാല്‍ തന്നെ ടീമിലും ചില മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുക. പരമ്പരയില്‍ ഇനിയും അവസരം ലഭിച്ചിട്ടില്ലാത്ത മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസൺ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഉണ്ട് . ജിതേഷ് ശര്‍മയ്ക്കു പകരമാണ് അദ്ദേഹം ടീമിൽ ഇടം നേടിയത് അതേ പോലെ ആവേശ് ഖാൻ , കുൽദീപ് യാദവ് എന്നിവരും ടീമിൽ ഇടം നേടി.