മലയാള സിനിമാ ലോകം ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’. ചിത്രത്തിന്റെ മൂന്നാം ഘട്ട ചിത്രീകരണം വിദേശ രാജ്യങ്ങളില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് എമ്പുരാന്റെ സംഗീത സംവിധായകൻ ദീപക് ദേവ്. ആദ്യ ഭാഗമായ ലൂസിഫറിലും ദീപക് ദേവ് തന്നെയായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എമ്പുരാനില്‍ ബഡ്ജറ്റ് ലിമിറ്റേഷൻ ഇല്ലെന്നാണ് ദീപക് ദേവ് പറയുന്നത്. കൂടാതെ പല സംഭവങ്ങളും പല സ്ഥലത്തായി കാണിക്കുന്ന ഒരു കാര്യം ഉള്ളത് കൊണ്ട് തന്നെ അതാത് സ്ഥലത്തെ സംഗീതജ്ഞരെ ഉപയോഗിച്ചാണ് അതെല്ലാം ചെയ്യുന്നത് എന്നാണ് ദീപക് ദേവ് പറയുന്നത്.
എമ്പുരാന്റെ ബി.ജി.എം സെറ്റ് ആയി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പ്രാവിശ്യം ഒന്നാം ഭാഗമായത് കൊണ്ട് കുറച്ച് ലിമിറ്റേഷൻ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ പുറത്ത് എവിടെ വേണമെങ്കിലും പോയി റെക്കോര്‍ഡ് ചെയ്യാനുള്ള പെര്‍മിഷൻ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ വര്‍ക്ക് ചെയ്ത് കൊണ്ടിരിക്കുകയാണ്.
ലോകത്ത് പലയിടത്തുമുള്ള രാജ്യങ്ങളില്‍ അവര്‍ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. പല സംഭവങ്ങളും പല സ്ഥലത്തായി കാണിക്കുന്ന ഒരു കാര്യം ഉള്ളത് കൊണ്ട് തന്നെ അതാത് സ്ഥലത്തെ സംഗീതജ്ഞരെ ഉപയോഗിച്ചാണ് അതെല്ലാം ചെയ്യുന്നത്. കമ്പോസിങ് ഞാൻ തന്നെയാണ്. പാട്ടുപാടുന്നവരും ചിലപ്പോള്‍ വിദേശീയവരാവാം. അതൊന്നും തീരുമാനമായിട്ടില്ല.’ എന്നാണ് അഭിമുഖത്തില്‍ ദീപക് ദേവ് പറഞ്ഞത്.