ജയറാമിന്റെ സുവര്‍ണ കാലഘട്ടത്തില്‍ പിറന്ന സിനിമകളില്‍ ഏറെയിലും നായിക ഉര്‍വശിയായിരുന്നു. ഇരുവരുടെയും ജോഡി ആദ്യമായി ഒന്നിച്ചത് പൊന്മുട്ടയിടുന്ന താറാവിലായിരുന്നു. അവിടെ വെച്ചാണ് താരങ്ങളുടെ സൗഹൃദം ആരംഭിക്കുന്നത് പോലും. പിന്നീട് അങ്ങോട്ട് ഉര്‍വശിയും ജയറാമും ഒരുമിച്ച് തലയണ മന്ത്രം, മഴവില്‍ കാവടി, മാളൂട്ടി, പഞ്ചതന്ത്രം, കടിഞ്ഞൂല്‍ കല്യാണം, മുഖചിത്രം തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തി. ഇരുവരുടെയും കെമിസ്ട്രിയെ മറികടക്കാൻ മറ്റൊരു ജോഡിക്കും സാധിച്ചിട്ടില്ല. ഇപ്പോഴും ഇരുവരും തെന്നിന്ത്യൻ സിനിമകളില്‍ സജീവമാണ്. ഇപ്പോഴിതാ ജയറാം നല്‍കിയ അഭിമുഖത്തില്‍ അതിഥിയായി വന്ന് നടനുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഉര്‍വശി.
നേരിട്ട് വരാൻ പറ്റാത്തതിനാല്‍ വീഡിയോ കോളിലൂടെ എത്തിയാണ് ഉര്‍വശി ഓര്‍മകള്‍ പങ്കിട്ടത്. ജയറാം-പാര്‍വതി പ്രണയത്തിന് ദൂത് പോയി പലപ്പോഴും പാര്‍വതിയുടെ അമ്മയുടെ കണ്ണിലെ കരടായിട്ടുണ്ട് താനെന്നും ഉര്‍വശി പറഞ്ഞു. ‘സിനിയില്‍ എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരു സുഹൃത്താണ് ജയറാം. പൊന്മുട്ടയിടുന്ന താറാവിന്റെ സെറ്റില്‍ വെച്ചാണ് ജയറാമിനെ ഞാൻ ആദ്യമായി കാണുന്നത്.’ ‘പാലക്കാടിനും തൃശൂരിനും ഇടയ്ക്കുള്ള ഒരു സ്ഥലത്തായിരുന്നു പൊന്മുട്ടയിടുന്ന താറാവിന്റെ ഷൂട്ട്. എന്റെ വീടായി സിനിമയില്‍ കാണിച്ചിരിക്കുന്ന വീട്ടില്‍ ഷൂട്ട് നടക്കുമ്പോള്‍ ബ്രേക്ക് ടൈമില്‍ ജയറാം വന്നു. മാനേജരാണ് ഉറങ്ങുകയായിരുന്ന എന്നെ വിളിച്ചുണര്‍ത്തി ജയറാമിനെ പരിചയപ്പെടുത്തിയത്. പൊക്കമുള്ള മെലിഞ്ഞ പയ്യനായിരുന്നു ആ സമയത്ത് ജയറാം.’ അപരൻ സിനിമ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. പക്ഷെ അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഫോട്ടോകളും കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ജയറാമിനെ കണ്ടപാടെ എനിക്ക് മനസിലായി. അവിടെ വെച്ചുള്ള ചെറിയ പരിചയത്തില്‍ നിന്നാണ് സൗഹൃദം ആരംഭിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരുമിച്ച് അഭിനയിക്കാൻ തുടങ്ങിയപ്പോള്‍ ഒരുപാട് വര്‍ഷത്തെ പരിചയമുള്ള ഒരാള്‍ക്കൊപ്പം അഭിനയിക്കുന്നതായാണ് എനിക്ക് തോന്നിയത്.’
‘വളരെ അപൂര്‍വമായി മാത്രമെ അത്തരം അടുപ്പം നമുക്ക് തോന്നുകയുള്ളു. പിന്നീട് പാര്‍വതി-ജയറാം പ്രണയത്തിന് വേണ്ടി അവര്‍ക്കായി ഒരുപാട് കള്ളത്തരങ്ങള്‍ ഞാൻ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പാര്‍വതിയുടെ അമ്മയുടെ കണ്ണിലെ കരടായിട്ടുണ്ട് ഞാൻ. ജയറാമിനെപ്പോലെ തന്നെ പാര്‍വതിയും എന്റെ അടുത്ത കൂട്ടുകാരിയാണ്’, എന്നാണ് ജയറാമിനെ കുറിച്ച് സംസാരിച്ചപ്പോൾ ഉര്‍വശി പറഞ്ഞത്. താൻ ഇല്ലാത്ത സെറ്റില്‍ തനിക്കായി ഉര്‍വശി ദൂത് പോയിട്ടുണ്ടെന്ന് ജയറാമും ഓര്‍ത്തെടുത്തു. പിന്നീട് ഒരു ചോദ്യവും ഉര്‍വശി ജയറാമിനോട് ചോദിച്ചു. പാര്‍വതി അഭിനയം നിര്‍ത്തിയത് ജയറാം പറഞ്ഞിട്ടാണോ എന്നായിരുന്നു ഉര്‍വശിയുടെ ചോദ്യം. അതിന് ജയറാം നല്‍കിയ മറുപടി ഇങ്ങനെയാണ്…
‘അശ്വതിയായിട്ട് എടുത്ത തീരുമാനമാണ് അഭിനയിക്കേണ്ടെന്നത്. ഒരു കുടുംബിനിയായി ജീവിക്കുന്നതിന് വേണ്ടി അശ്വതിയെ ദൈവം നിയോഗിച്ചതുപോലെ എനിക്ക് തോന്നിയിട്ടുണ്ട്.’
‘സിനിമയില്‍ വലിയൊരു പൊസിഷനില്‍ ഇരിക്കുമ്പോഴാണ് അശ്വതിയുടെയും എന്റെയും വിവാഹം നടക്കുന്നത്. കുട്ടികള്‍ക്ക് വേണ്ടി മാത്രം അവള്‍ ലൈഫ് മാറ്റിവെച്ചു. എല്ലാവര്‍ക്കും വീട്ടില്‍ കിട്ടുന്നൊരു സന്തോഷമുണ്ടോല്ലോ… അത് മുപ്പത് വര്‍ഷമായി അശ്വതി എനിക്ക് കോരി ചൊരിയുന്നുണ്ട് അക്കാര്യത്തില്‍ ഞാൻ വളരെ അനുഗ്രഹീതനാണ്.’ എനിക്ക് എന്തും അശ്വതിയോട് ഷെയര്‍ ചെയ്യാം. ദിവസം ഒരു അമ്പത് പ്രാവശ്യം ഫോണ്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് മറ്റാര്‍ക്കുമല്ല അശ്വതിക്കാണ്’, എന്നാണ് ജയറാം പറഞ്ഞത്.