ബംഗളൂരു : ടി20 ലോകകപ്പിനു മുമ്പ് മികച്ചൊരു ഇന്നിങ്‌സുമായി തന്റെ സാന്നിധ്യമറിയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍.അഫ്ഗാനിസ്താനുമായുള്ള മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ഗോള്‍ഡന്‍ ഡെക്കായാണ് സഞ്ജു ക്രീസ് വിട്ടത്. ഫിഫ്റ്റി പ്ലസ് സ്‌കോറോ, സെസഞ്ച്വറിയോ കുറിക്കാനുള്ള സമയവും അവസരവും കളിയില്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
പക്ഷെ അനാവശ്യമായ ഷോട്ടിനു മുതിര്‍ന്ന് സഞ്ജു സ്വന്തം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ യശസ്വി ജയ്‌സ്വാള്‍ (4), വിരാട് കോലി (0), ശിവം ദുബെ (1)എന്നിവരെ നാലോവറിനുള്ളില്‍ നഷ്ടമായി മൂന്നു വിക്കറ്റിനു 21 റണ്‍സെന്ന നിലയില്‍ പതറവെയാണ് നാലാം ഓവറിനു ശേഷം സഞ്ജു ക്രീസിലെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാലാമത്തെ ഓവറിലെ അവസാന ബോളിലാണ് ദുബെ പുറത്തായത്. തുടര്‍ന്നു ക്രീസിലെത്തിയ സഞ്ജു ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ക്ഷമാപൂര്‍വ്വമുള്ള ഇന്നിങ്‌സുമായി ടീമിനെ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും കരകയറ്റുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്.പേസര്‍ ഫരീദ് അഹമ്മദെറിഞ്ഞ അഞ്ചാമത്തെ ഓവറിലെ ആദ്യത്തെ രണ്ടു ബോളും നേരിട്ടത് രോഹിത്തായിരുന്നു. ആദ്യ ബോളില്‍ റണ്ണൊന്നും നേടാനാവാതെ പോയപ്പോള്‍ അടുത്ത ബോളില്‍ രോഹിത് സിംഗിളുമെടുത്തു. തുടര്‍ന്ന് സഞ്ജു ക്രീസില്‍.
പക്ഷെ ആരാധകരെ മുഴുവന്‍ സ്തബ്ധരാക്കി അദ്ദേഹം കണ്ണടച്ചും തുറക്കും മുമ്പ് തന്റെ വിക്കറ്റ് അഫ്ഗാനിസ്താനു സമ്മാനിക്കുകയായിരുന്നു.
ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ഷോര്‍ട്ട് ബോളായിരുന്നു ഫരീദ് അഹമ്മദ് പരീക്ഷിച്ചത്. ഈ കെണിയില്‍ സഞ്ജു വീഴുകയും ചെയ്തു. പുള്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ അമ്ബെ പാളി. ടോപ് എഡ്ജായ ബോള്‍ നേരെ ആകാശത്തേക്ക്. കവര്‍ ഏരിയില്‍ നേരെ മുഹമ്മദ് നബിയുടെ കൈകളിലേക്കാണ് അതു വന്നത്. അദ്ദേഹം അനായാസം ബോള്‍ കൈയ്ക്കുള്ളിലാക്കുകയും ചെയ്തു. ചിന്നസ്വാമി സ്‌റ്റേഡിയം സ്തബ്ധമായ നിമിഷം കൂടിയായിരുന്നു ഇത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിനു ശേഷം സഞ്ജു കളിച്ച ആദ്യ അന്താരാഷ്ട്ര ടി20 മല്‍സരമായിരുന്നു ഇത്. അന്നു 26 ബോളില്‍ 40 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു അവസരം കിട്ടിയപ്പോള്‍ സഞ്ജു അതു ശരിക്കും മുതലാക്കുമെന്നു ആരാധകര്‍ മുഴുവന്‍ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹം ഇതെല്ലാം കാറ്റില്‍ പറത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഈ പുറത്താവലിനു പിന്നാലെ സഞ്ജുവിനു നേരിടേണ്ടി വന്നിരിക്കുന്നത്.സഞ്ജു സാംസണ്‍ ഇത്രയും ബോധമില്ലാത്ത ക്രിക്കറ്ററാണോ? പവര്‍പ്ലേയില്‍ ടീം മൂന്നു വിക്കറ്റിനു 21 റണ്‍സെന്ന നിലയില്‍ കിതയ്ക്കുമ്ബോള്‍ ഒരാള്‍ കളിക്കുന്ന ഷോട്ടാണോ ഇത്? എത്ര മാത്രം നിരുത്തരവാദിയായ ക്രിക്കറ്ററാണ് സഞ്ജുവെന്നു മനസ്സിലാക്കാന്‍ ഈ ഷോട്ട് മാത്രം മതിയെന്നും ആരാധകര്‍ ആഞ്ഞടിച്ചു.