റിയാദ്: അസുഖ ബാധിതയായി ഒരു മാസം മുമ്പ് റിയാദില്‍ നിന്ന് നാട്ടില്‍ പോയി ചികിത്സയിലായിരുന്ന പ്രവാസി സാമൂഹിക പ്രവര്‍ത്തക മരിച്ചു. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിനിയും റിയാദില്‍ ജോലി ചെയ്യുന്ന ചൊവ്വ സ്വദേശി രതീഷ് ബാബുവിൻറെ ഭാര്യയുമായ മിനിമോളാണ് (46) മരിച്ചത്. റിയാദിലെ സൗദി ജര്‍മൻ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെങ്കിലും അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് നാട്ടില്‍ കൊണ്ടുപോയി ആദ്യം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തെ കെ.എം.സി കസ്തൂര്‍ബാ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൃക്ക തകരാറിലായതാണ് പെട്ടെന്ന് മരണം സംഭവിക്കാനിടയായത്.
റിയാദില്‍ ടയോട്ട ലക്സസ് കമ്ബനിയില്‍ ജീവനക്കാരനാണ് ഭര്‍ത്താവ് രതീഷ് ബാബു. 20 വര്‍ഷത്തിലേറെയായി റിയാദിലുണ്ടായിരുന്ന മിനിമോള്‍ അല്‍ഹുദ ഇൻറര്‍നാഷനല്‍ സ്കൂളില്‍ ടീച്ചിങ് അസിസ്റ്റൻറായി ജോലി ചെയ്തിരുന്നു. മകൻ ശ്രീഹരി റിയാദില്‍ ജോലി ചെയ്യുന്നു. മകള്‍ ശ്രീപ്രിയ നാട്ടില്‍ പഠിക്കുന്നു. റിയാദില്‍ സാമൂഹികരംഗത്ത് സജീവമായിരുന്ന മിനിമോള്‍ ഗള്‍ഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) റിയാദ് ഘടകം പ്രവര്‍ത്തകയായിരുന്നു. മിനിമോളുടെ ആകസ്മിക വേര്‍പാടില്‍ ജി.എം.എഫ് പ്രവര്‍ത്തകര്‍ അനുശോചിച്ചു.