ഏറ്റുമാനൂർ : സാമൂഹ്യ മാറ്റത്തിനും മനുഷ്യന്റെ പുരോഗമനപരമായ ചിന്തകൾക്കും നാടകം എന്ന കലാരൂപത്തിലൂടെ ഊർജം പകർന്ന അതുല്യ പ്രതിഭയായിരുന്നു തോപ്പിൽ ഭാസി എന്ന് കെ.പി.എ.സി. സെക്രട്ടറി അഡ്വ.എ.ഷാജഹാൻ പറഞ്ഞു.
കീഴ്ജാതിക്കാരനെയും കർഷക തൊഴിലാളികളെയും അടിമ സമാനമായിക്കണ്ടിരുന്ന അധമ കാലത്തെ തിരുത്തിയെഴുതാൻ നാടക കലയെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞതാണ് തോപ്പിൽ ഭാസിയുടെ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ” എന്ന നാടകം നേടിയ വൻ സാമൂഹ്യ വിജയം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ് – ഇസ്കഫ് ആഭിമുഖ്യത്തിൽ തോപ്പിൽ ഭാസി അനുസ്മരണ യോഗത്തോടനുബന്ധിച്ച് ഏറ്റുമാനൂർ പബ്ലിക് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച “സാംസ്കാരിക കേരളവും തോപ്പിൽ ഭാസിയും” എന്ന വിഷയത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്കഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പ്രശാന്ത് രാജൻ ആമുഖ പ്രസംഗം നടത്തി. ജില്ലാ പ്രസിഡൻറ് പി.എസ്.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി വി.വൈ. പ്രസാദ്
സ്വാഗതം പറഞ്ഞു.ഏറ്റുമാനൂർ ഫൈൻ ആർട്സ് സൊസൈറ്റി സെക്രട്ടറി എൻ.അരവിന്ദാക്ഷൻ നായർ, പരിസ്ഥിതി പ്രവർത്തകൻ കെ.ബിനു, മാധ്യമ പ്രവർത്തകൻ, പി.ഷൺമുഖൻ, കലാപ്രവർത്തകൻ സന്തോഷ് ഏറ്റുമാനൂർ ,
പബ്ലിക് ലൈബ്രറി സെക്രട്ടറി അഡ്വ. പി.രാജീവ്, ഇസ്കഫ് സംസ്ഥാന ട്രഷറർ റോജൻ ജോസ്, സംസ്ഥാന കൗൺസിലംഗം ബേബി ജോസഫ് ,
ഇസ്കഫ് ഏറ്റുമാനൂർ മുനിസിപ്പൽ കമ്മറ്റി ഭാരവാഹികളായ ഇ.ആർ.പ്രകാശ്, പി.എസ്.സുകുമാരൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ ഒ.എസ്.അനീഷ്, ഷേർളി പ്രസാദ്, അഖിൽ വിഷ്ണു , ലിജോയ് കുര്യൻ , അഡ്വ.എ.ഷാജഹാൻ
കെ.വി.പുരുഷൻ, എ.കെ.ജനാർദ്ദനൻ , എൻ.വി.പ്രസേനൻ എന്നിവർ പ്രസംഗിച്ചു.