സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി മഴയിൽ മുങ്ങി. തിങ്കളാഴ്ച രാവിലെ മുതൽ പെയ്ത മഴമൂലം രണ്ടാം ദിനം പൂര്‍ണമായും മുടങ്ങി.
തിങ്കളാഴ്ച രാവിലെ ചെറുതായി തുടങ്ങിയ മഴ പിന്നീട് ശക്തി പ്രാപിച്ചതോടെ സൂപ്പര്‍ സ്പോര്‍ട് പാര്‍ക്കില്‍ ഒരു പന്തുപോലും എറിയാനാവാതെ രണ്ടാം ദിനത്തിലെ കളി ഉപേക്ഷിക്കുകയായിരുന്നു. ആദ്യദിനം ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ ലോകേഷ് രാഹുലിെന്റ (122 നോട്ടൗട്ട്) സെഞ്ച്വറിക്കരുത്തില്‍ മൂന്നിന് 272 റണ്‍സെടുത്തിട്ടുണ്ട്.40 റണ്‍സുമായി അജിങ്ക്യ രഹാനെയാണ് ക്രീസില്‍ രാഹുലിന് ഒപ്പം. മായങ്ക് അഗര്‍വാള്‍ (60), ചേതേശ്വര്‍ പൂജാര (0), വിരാട് കോഹ്ലി (35) എന്നിവരുടെ വിക്കറ്റുകളാണു ഇന്ത്യയ്ക്ക് നഷ്ടമായത്. മൂന്നു വിക്കറ്റുകളും ലുംഗി എന്ഗിഡിക്കാണു ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഴ കനത്താൽ ആദ്യ മത്സരം ഫലമില്ലാതെ അവസാനിക്കും. ഭക്ഷിണാഫ്രിക്കയിൽ ആദ്യ പരമ്പര നേട്ടത്തിനൊപ്പം ടെസ്റ്റ് ക്രിക്കറ്റിൽ നഷ്ടപ്പെട്ട സ്ഥാനം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യവുമാണ് ഇന്ത്യയ്ക്കുള്ളത്.