കൊച്ചി : നടി അമല പോളും ഭര്‍ത്താവ് ജഗത്തും അവരുടെ ആദ്യ കണ്മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ദിവസങ്ങള്‍ക്കു മുന്‍പാണ് താന്‍ ഗര്‍ഭിണി ആണെന്നുള്ള വിവരം നടി പുറംലോകത്തോട് പറഞ്ഞത്. പിന്നാലെ തന്റെ നിറവയര്‍ അടക്കം വ്യക്തമാക്കി കൊണ്ടുള്ള ചിത്രങ്ങളും വീഡിയോസും അമല പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളാണ് അമല പങ്കുവെച്ചത്.’അലയുന്നവരെല്ലാം നഷ്ടപ്പെട്ടവരല്ല. ചിലര്‍ അവരുടെ സാങ്കല്പ്പികലോകം കണ്ടെത്തുന്നു’, അമല കുറിച്ചു. നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തുന്നത്.2023 നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളും ജഗദ് ദേശായിയും വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം.