സ്ത്രീശക്തിയുടെ പ്രതിരൂപമാകാൻ പോകുന്ന 75-ാമത് റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിന്റെ സ്ത്രീശക്തിയും പ്രദർശനത്തിനെത്തും.
റിപ്പബ്ലിക് ദിന പരേഡില്‍ സംസ്ഥാനത്തെ 12 നാഷണല്‍ സർവീസ് സ്കീം വോളന്റിയർമാർ പങ്കെടുക്കും.‘നാരി ശക്തി – റാണി ലക്ഷ്മി ബായി’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി എൻഎസ്എസ് കർത്തവ്യ പാതയില്‍ പരേഡ് നടത്തും. ഭാരതത്തിലുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിലെ സർവകലാശാലകളില്‍ നിന്നുള്ള 40 ലക്ഷം എൻഎസ്എസ് വോളന്റിയർമാരില്‍ നിന്ന് തിരഞ്ഞെടുത്ത 200 പേർ പരേഡില്‍ പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നന്ദിത പ്രദീപ് (ബസേലിയസ് കോളേജ്, കോട്ടയം), എസ്. വൈഷ്ണവി (ഗവ. കോളേജ്, കോട്ടയം), ലിയോണ മരിയ ജോയ്സണ്‍ (രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയൻസ് കളമശേരി, എറണാകുളം), കാതറിൻ പോള്‍ (മോണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജ്, അങ്കമാലി), ആൻസി സ്റ്റാൻസിലാസ് (സെന്റ്. സേവ്യേഴ്സ് കോളേജ്, തുമ്പ), എസ്. വൈഷ്ണവി (ഗവ. കോളേജ് ഫോർ വിമൻ, വഴുതക്കാട്), മരിയ റോസ് തോമസ് (എസ്.എൻ. കോളേജ് ചേർത്തല), നിയത ആർ. ശങ്കർ (കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ചേലക്കര, പഴയന്നൂർ), എസ്. ശ്രീലക്ഷ്മി (ഗവ. എഞ്ചിനീയറിംഗ്). കോളേജ്, തൃശൂർ), അപർണ പ്രസാദ് (ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, കാലടി), കെ.വി. അമൃത കൃഷ്ണ (പ്രൊവിഡൻസ് വിമൻസ് കോളേജ്,കോഴിക്കോട്), എ. മാളവിക (സെന്റ് മേരീസ് കോളേജ് സുല്‍ത്താൻ ബത്തേരി).
പാലാ അല്‍ഫോൻസാ കോളജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഡോ.സിമിമോള്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് കേരള ടീം. ഈ വർഷം ആദ്യമായി, ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, ഇന്ത്യ എയർഫോഴ്സ് (ഐഎഎഫ്) എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ വനിതാ ട്രൈ-സർവീസുകളും റിപ്പബ്ലിക് ദിന പരിപാടിയുടെ ഭാഗമായി കർത്തവ്യ പാതയിലൂടെ സഞ്ചരിക്കും.