മറ്റന്നാള്‍ മുതല്‍ സെക്കന്‍ഡ് ഷോ ഇല്ല; സിനിമാ തിയേറ്ററുകളില്‍ രാത്രി പത്ത് മണിക്ക് ശേഷം പ്രദര്‍ശനം അനുവദിക്കില്ല

കൊച്ചി: ഒമിക്രോണ്‍ ഭീഷണി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് തിയേറ്ററുകളില്‍ നിയന്ത്രണം. രാത്രി പത്ത് മണിക്ക് ശേഷമുള്ള പ്രദര്‍ശനത്തിന് അനുമതിയില്ല. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെയാണ് നിയന്ത്രണം.

Advertisements

സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് തീരുമാനം.ഒമിക്രോണ്‍ ആശങ്ക തുടരുന്നതിനാല്‍ കേരളത്തില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തിയേറ്ററുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ രാത്രി കര്‍ഫ്യൂ. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 5 മണിവരെയാണ് നിയന്ത്രണം.രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കടകള്‍ രാത്രി 10 മണിക്ക് അടയ്ക്കണം. ആള്‍ക്കൂട്ടം പാടില്ല. അനാവശ്യ യാത്ര അനുവദിക്കില്ല. വാഹന പരിശോധനകള്‍ കര്‍ശനമാക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

Hot Topics

Related Articles