അറുപത്തിയെട്ടുകാരനെ കൊന്ന് ചാക്കില്‍ കെട്ടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍; വയോധികനെ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്നത് അമ്മയെ ഉപദ്രവിക്കാനെത്തിയപ്പോള്‍; അമ്പലവയല്‍ കൊലപാതകത്തില്‍ നടുങ്ങി നാട്

വയനാട്: അമ്പലവയലില്‍ 68 കാരനെ കൊന്ന് ചാക്കില്‍കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ സ്വദേശി മുഹമ്മദാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി. പെണ്‍കുട്ടികളുടെ അമ്മയെ ഉപദ്രവിച്ചതിന് കൊലപ്പെടുത്തിയതെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. കോടാലികൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

Advertisements

മുഹമ്മദിന്റെ വീട്ടില്‍ ഏറെ നാളായി വാടകയ്ക്ക് താമസിക്കുകയാണ് ഇവര്‍. മുഹമ്മദിന്റെ ഭാര്യ സ്ഥലത്ത് ഇല്ലാതിരുന്നപ്പോള്‍ അമ്മയെ ഉപദ്രവിക്കാനെത്തിയെന്നും പ്രതിരോധിക്കാന്‍ കൊടാലികൊണ്ട് തലയ്ക്ക് അടിച്ചപ്പോള്‍ കൊല്ലപ്പെട്ടുവെന്നും തുടര്‍ന്ന് ചാക്കില്‍ കെട്ടി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് കുട്ടികളുടെ മൊഴി. അമ്മയും പൊലീസ് കസ്റ്റഡിയിലാണ്.

Hot Topics

Related Articles