നെടുംങ്കുന്നം പഞ്ചായത്തിലെ മാലിന്യ പ്ലാന്റിന് തീ പിടിച്ചു; തീ നിയന്ത്രിച്ചത് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ; അട്ടിമറി സംശയിച്ച് നാട്ടുകാർ

നെടുംകുന്നം: പഞ്ചായത്തിൽ മാലിന്യ സംസ്‌കരണത്തിനായി സ്ഥാപിച്ചിരുന്ന പ്ലാന്റിന് തീ പിടിച്ചു. പഞ്ചായത്ത് ഏഴാം വാർഡിൽ ദേവഗിരി-കോവേലി റോഡിൽ കണ്ണംചിറ ജങ്ഷനിൽ സ്ഥാപിച്ചിച്ചിരുന്ന എം.സി.എഫ്. യൂണിറ്റിനാണ് തീപിടിച്ചത്.

Advertisements

ചൊവ്വാഴ്ച രാവിലെ 9.30-നായിരുന്നു സംഭവങ്ങൾ. ഹരിതകർമസാനാംഗങ്ങൾ ശേഖരിച്ച് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് അടക്കമുള്ള സാധനങ്ങൾ പൂർണമായി കത്തിനശിച്ചു. തീ വൻതോതിൽ ഉയർന്നതോടെ നാട്ടുകാർ പഞ്ചായത്തിൽ വിവരമറിയിച്ചു. തുടർന്ന് പാമ്പാടിയിൽ നിന്നും അഗ്‌നിരക്ഷാസേന എത്തിയ ശേഷമാണ് തീ പൂർണമായി അണച്ചത്. ആരോ മാലിന്യങ്ങൾക്ക് തീയിട്ടതാകാമെന്നാണ് കുരുതുന്നത്.

Hot Topics

Related Articles