കൊച്ചി: റിപ്പബ്ലിക് ദിനത്തിലെ നാടക വിവാദത്തില്‍ വിശദീകരണവുമായി ഹൈക്കോടതി. പരിപാടിയുടെ സംഘാടകർക്ക് നല്കിയ നിർദേശങ്ങള്‍ ലംഘിച്ചാണ് നാടകം നടന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേശീയ ഐക്യത്തിന്റെ സന്ദേശം നല്കുന്നതായിരിക്കണം നാടകത്തിന്റെ ഉള്ളടക്കം എന്ന് നിർദേശിച്ചിരുന്നു. ഈ നിർദേശം അവഗണിക്കപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. നാടകത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി തുടങ്ങിയതായും ഹൈക്കോടതി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അസിസ്റ്റൻറ് റജിസ്ട്രാർ ടി.എ.സുധീഷ്, കോർട്ട് കീപ്പർ പി.എം.സുധീഷ് എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
Advertisements