ഇന്ത്യൻ പേസ് ആക്രമണത്തെ ഫെയ്സ് ചെയ്യാനാകാതെ ദക്ഷിണാഫ്രിക്ക ; അണ്ടർ എസ്റ്റിമേറ്റ് ചെയ്ത എൽഗറെ എളുപ്പത്തിൽ മടക്കി ബുമ്രയുടെ തീപന്തുകൾ ; മൂന്നാം ദിനത്തിലെ പേസ് ആക്രമണത്തിൽ ഷമി തന്നെ ഹീറോ

സെഞ്ചൂറിയൻ : അശ്വിൻ കഴിവുറ്റ ബൗളറായിരിക്കാം അത് ഇന്ത്യയിൽ .ഇത് ദക്ഷിണാഫ്രിക്കയാണ് പേസ് ബൗളിംഗിനെ തുണയ്ക്കുന്ന ഈ പിച്ചുകളിൽ അശ്വിൻ അപകടകാരിയാകില്ല. പറഞ്ഞ വാക്കിനെ ഓർത്ത് ഉറങ്ങാൻ കഴിഞ്ഞിട്ടുണ്ടാകില്ല ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റന് . എൽഗർ ഇന്ന് വണ്ടർ അടിച്ചിട്ടുണ്ടാകാം. അത്ര കണ്ട് അപകടം വിതച്ചാണ് ആ ചുവന്ന പന്ത് ഇന്ത്യൻ ബൗളർമാരുടെ കൈകളിൽ നിന്ന് വിക്കറ്റ് ലക്ഷ്യമാക്കി ശരവേഗത്തിൽ പാഞ്ഞത്.

Advertisements

തലയെടുപ്പോടെ രൂപം കൊണ്ട് പോലും ഉയർന്ന് തന്നെ നിൽക്കുന്ന ദക്ഷിണാഫ്രിക്കൻ പേസ് നിര സെഞ്ചൂറിയനിലേക്കെത്തുമ്പോൾ ഇന്ത്യയിലെ ബഹു ഭൂരിപക്ഷം വരുന്ന കുറിയ ക്രിക്കറ്റ് താരങ്ങളെ വില കുറച്ച് കണ്ടതിൽ ഇന്ന് കുറ്റബോധത്തോടെ തല താഴ്ത്തി അംഗീകരിച്ചിരിക്കാം. പേസ് നിരയ്ക്കായി അണിയിച്ചൊരുക്കിയ 22 യാർഡ് മൈതാനത്ത് ഇന്ത്യയുടെ വിസ്മയ ഗാഥ , ഈ രാവിൽ ഉറക്കം കെടുത്തുന്ന ദു:സ്വപ്ന കഥയുടെ ഈരടികളായി കാതുകളിൽ ആർത്തിരമ്പുന്നുമുണ്ടാകാം …..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കരുത്തുറ്റ പേസ് നിരയുടെ കുന്തമുനകളായ റബാദയ്ക്കും എൻഗിഡിക്കും പന്ത് ഏൽപ്പിക്കുമ്പോൾ എൽഗറെന്ന ക്യാപ്റ്റന്റെ ആത്മവിശ്വാസം അത് വാനോളമായിരുന്നിരിക്കാം. പേസിനെ തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യൻ ബാറ്റർമാരെ വേഗത്തിൽ പവനയിലേക്ക് മടക്കാൻ ആഗ്രഹിച്ച ദക്ഷിണാഫ്രിക്കൻ പേസ് നിര പക്ഷേ രാഹുലിന്റെ നേതൃത്വത്തിൽ നയിച്ച ബാറ്റിംങ് നിരയ്ക്കു മുന്നിൽ ലൈനും ലെണ്ട് തും കണ്ടെത്താനാവാതെ പതറിയൊടുങ്ങി .

മഴകളിച്ച രണ്ടാം ദിനത്തിന് ശേഷം മൂന്നാം ദിനത്തിൽ ഇന്ത്യയെ വേഗത്തിൽ പുറത്താക്കിയത് ഒഴിച്ചാൽ എന്താണ് ദക്ഷിണാഫ്രിക്കൻ നിരയ്ക്ക് ആശ്വസിക്കാനുളളത്. എന്നാൽ അതേ ദിനത്തിൽ തന്നെ ദക്ഷിണാഫ്രിക്കൻ നിരയെ മടക്കിയയച്ച ഇന്ത്യൻ ബൗളർമാരുടെ ആത്മവീര്യം എൽഗറെ മാറ്റി ചിന്തിപ്പിച്ചിട്ടുണ്ടാകും.

ഷമി വീണ്ടും ഹീറോയായ മൂന്നാം ദിനത്തിൽ എൻഗിഡിയുടെ 6 വിക്കറ്റ് നേട്ടവും സഹനായക വേഷത്തിലേക്ക് ഒതുങ്ങി പോയി. ഇത് ടീം ഇന്ത്യയാണ് വരണ്ടുണങ്ങിയ പിച്ചുകളിൽ ബാറ്റ് കൊണ്ടും ബൗളുകൊണ്ടും ഒരേ പോലെ മാന്ത്രികത കാട്ടുവാൻ 11 പേരടങ്ങിയ ടീമിനെ മൈതാനത്ത് വിന്യസിച്ച കാലഘട്ടത്തെ പോലും വെല്ലുവിളിക്കുവാൻ കെൽപ്പുള്ള കരുത്തൻമാരുടെ നിര. ഓപ്പണിംഗ് സ്പെല്ലിൽ തന്നെ എൽഗർക്ക് അത് മ്പോധ്യമായി കാണണം ബുമ്രയുടെ എണ്ണം പറഞ്ഞ പന്തുകൾ പാഞ്ഞടുക്കുമ്പോൾ ദിശയറിയാതെ ബാറ്റ് വച്ച് ഡ്രസിംഗ് റൂമിലെത്തിയ എൽഗറെ ഇടയ്ക്കെല്ലാം ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു. അപ്പോഴെല്ലാം പദ്ധതികൾ പാളിപ്പോയ ക്യാപ്റ്റന്റെ നിരാശജനകമായ ശാന്ത ഭാവം ആ മുഖത്ത് മിന്നിമറഞ്ഞിരുന്നു. പിന്നെ പിടിച്ചു നിൽക്കുവാനാകാതെ എൽ ഗർ നീങ്ങിയ വഴിയെ മറ്റ് ബാറ്റർമാരും കൃത്യമായ ഇടവേളകളിൽ നടന്നുനീങ്ങുകയായിരുന്നു.

ഇന്ത്യൻ ബൗളർമാരെ അൺഡർ എസ്റ്റിമേറ്റ് ചെയ്ത് വിജയക്കപ്പുയർത്തുവാൻ കാത്തിരിക്കുന്ന ദക്ഷിണാഫ്രിക്കൻ നിരയ്ക്ക് വിജയതീരം പുൽകുവാൻ ഇനിയും ഏറെ വിയർപ്പൊഴുക്കേണ്ടതായി വരും. ദക്ഷിണാഫ്രിക്കൻ ക്യൂറേറ്റർമാർ അവർക്കായി ഒരുക്കിയ 22 യാർഡിന്റെ ചതിക്കുഴിയിൽ ലക്ഷ്യം തെറ്റാതെ പന്തെറിഞ്ഞ ഇന്ത്യൻ നിരയെ അവർ ഇനിയും പേടിക്കേണ്ടതായി വരും. രണ്ടാം ഇന്നിംഗ്സിൽ അശ്വിൻ കാത്തുവച്ചിരിക്കുന്ന സ്പിൻ മാന്ത്രികതയും അവർ കാത്തിരുന്ന് തന്നെ കാണണം.

Hot Topics

Related Articles