തിരുവനന്തപുരം: തിരുവനന്തപുരത്ത് പോത്തൻകോട് തേനീച്ചയുടെ കുത്തേറ്റ് ആറു പേർക്ക് പരിക്ക്. ചാത്തൻപാട് സ്വകാര്യ എൻട്രൻസ് കോച്ചിംഗ് സെന്ററിലാണ് സംഭവം. കോച്ചിംഗ് സെന്ററില്‍ നിർമ്മാണ സാധനങ്ങള്‍ കയറ്റാൻ എത്തിയ തൊഴിലാളികള്‍ക്കാണ് കുത്തേറ്റത്. മീനാറ സ്വദേശികളായ വിജയകുമാരൻ നായർ, വിശ്വനാഥൻ, സന്തോഷ്, സുരേഷ്, പ്രഫുല്ല ചന്ദ്രൻ, മോഹനൻ എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Advertisements