ചെന്നൈ: ഇന്ത്യ സിമന്റ്സിന്റെ ചെന്നൈയിലെ കോർപ്പറേറ്റ് ഓഫീസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഇന്നലെയാണ് പരിശോധന തുടങ്ങിയത്. വിദേശനാണ്യവിനിമയചട്ട ലംഘനം സംബന്ധിച്ചാണ് പരിശോധന. ഇഡി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകള്‍ എല്ലാം നല്‍കിയെന്നും അന്വേഷണം കമ്പനിയെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും ഇന്ത്യ സിമൻറ്സ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഡിഎംകെയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യവസായ ഗ്രൂപ്പാണ് ഇന്ത്യ സിമന്റ്സ്. അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്സുമായി മത്സരിക്കുന്ന കമ്പനികളെ കേന്ദ്ര ഏജൻസികള്‍ ലക്ഷ്യം വയ്ക്കുന്നതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അടുത്തിടെ ആരോപിച്ചിരുന്നു.
Advertisements