കൊല്ലം വിളക്കുടിയില്‍ കൂട്ടത്തല്ല്, തമ്മിലടിച്ച്‌ എല്‍ ഡി എഫ് – യുഡിഎഫ് അംഗങ്ങള്‍, ഇരുവിഭാഗത്തെ ആളുകള്‍ക്കും പരിക്ക്

കൊല്ലം: കൊല്ലം വിളക്കുടിയിൽ പഞ്ചായത്ത്‌ അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്. പഞ്ചായത്തിലെ എല്‍ ഡി എഫ് – യുഡിഎഫ് അംഗങ്ങള്‍ ആണ് തമ്മില്‍ തല്ലിയത്. സംഘർഷത്തില്‍ ഇരുവിഭാഗത്തെ ആളുകള്‍ക്കും പരിക്കേറ്റു. വിളക്കുടിയില്‍ കഴിഞ്ഞ ആഴ്ച യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായിരുന്നു. കോണ്‍ഗ്രസ് അംഗം ശ്രീകലയാണ് എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡൻ്റായത്. അതിന് ശേഷം ആദ്യ പഞ്ചായത്ത് കമ്മിറ്റി കൂടിയപ്പോഴാണ് സംഘർഷമുണ്ടായത്.
പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിന് പിന്നാലെയാണ് ഇന്ന് അംഗങ്ങള്‍ ഏറ്റുമുട്ടിയത്.

Advertisements

ഒടുവില്‍ പൊലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്. പരസ്പരം പോർവിളിച്ച്‌ പുരുഷ വനിതാ അംഗങ്ങളാണ് തമ്മില്‍ തല്ലിയത്. പ്രതിഷേധിക്കാനായി കൊണ്ടുവന്ന കാർഡുകള്‍ അടക്കമുള്ളവ ഉപയോഗിച്ചായിരുന്നു തമ്മിലടി. പരിക്ക് പറ്റിംയ അംഗങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന അംഗങ്ങളേയും ഇവരെ വെല്ലുവിളിച്ചും തള്ളിമാറ്റിയും പ്രശ്നം തല്ലിയൊതുക്കാൻ ശ്രമിക്കുന്ന അംഗങ്ങളുടേയും വീഡിയോ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.