തൃശൂർ: കരുവന്നൂർ പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചിറക്കല്‍ സ്വദേശി കരോട്ട് വീട്ടില്‍ ട്രൈസ്സി വര്‍ഗ്ഗീസ് (28) ആണ് മരിച്ചത്. ആയുര്‍വേദ ഡോക്ടറായിരുന്നു ട്രൈസ്സി . ഇന്ന് ഉച്ചയ്ക്ക് 12.30 മണിയോടെയാണ് യുവതി പുഴയില്‍ ചാടിയത്. കരുവന്നൂര്‍ പാലത്തിലേക്ക് നടന്നുവന്ന യുവതി പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോള്‍ താഴേക്ക് ചാടുകയായിരുന്നു. ദൃക്സാക്ഷികളാണ് വിവരം പൊലീസിലും ഫയര്‍ ഫോഴ്സിനും അറിയിച്ചത്. അതിനു പിന്നാലെയാണ് തെരച്ചില്‍ ആരംഭിച്ചത്.
Advertisements