കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ മൂന്ന് വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആല്ബിൻ-ജോബിറ്റ ദമ്പതികളുടെ മകള്‍ അനീറ്റയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുഞ്ഞിനെ ഉറക്കിക്കിടത്തി അമ്മ തുണി അലക്കാൻ പോയി, തിരിച്ചെത്തിയപ്പോഴാണ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
Advertisements