വെല്ലിംഗ്ടണ്‍ : ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന നേട്ടത്തില്‍ ഇന്ത്യന്‍ താരം വിരാട് കോലിയെ മറികടന്ന് ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്.ഇന്നി ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയതോടെയാണ് വില്യംസണെ തേടി നേട്ടമെത്തിയത്. 112 റണ്‍സ് നേടിയ വില്യംസണ് ഇപ്പോഴും പുറത്തായിട്ടില്ല. വില്യംസണിന്റെ കരുത്തില്‍ ആതിഥേയര്‍ ആദ്യ ദിനം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 258 റണ്‍സെടുത്തിട്ടുണ്ട്.
വില്യംസണിപ്പൊള്‍ 30 ടെസ്റ്റ് സെഞ്ചുറികളായി. 169 ഇന്നിംഗ്സുകള്‍ മാത്രമാണ് 30ലെത്താന്‍ മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ വേണ്ടിവന്നത്. എണ്ണത്തിന്റെ കാര്യത്തില്‍ വില്യംസണും ഇംഗ്ലണ്ട് താരം ജോ റൂട്ടും ഒപ്പമാണ്. 30 സെഞ്ചുറികള്‍ റൂട്ടിനുമുണ്ട്. എന്നാല്‍ 250 ഇന്നിംഗ്സുകള്‍ വേണ്ടിവന്നുവെന്ന് മാത്രം. 191 ഇന്നിംഗ്സില്‍ 32 സെഞ്ചുറി നേടിയിട്ടുള്ള സ്റ്റീവന്‍ സ്മിത്താണ് ഒന്നാമത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി 191 ഇന്നിംഗ്സില്‍ നിന്ന് 29 സെഞ്ചുറികളാണ് നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ കോലി തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ആദ്യ രണ്ട് ടെസ്റ്റിലും കോലി കളിച്ചിരുന്നില്ല. റൂട്ടും ഇന്ത്യക്കെതിരെ കളിക്കുന്നുണ്ട്.