സ്പോർട്സ് ഡെസ്ക്ക് : ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുകയായിരുന്നു ലിവർപൂളിനെ ആഴ്സണല്‍ തടഞ്ഞു. ഇന്ന് ലിവർപൂളിനെ എമിറേറ്റ്സില്‍ വെച്ച് നേരിട്ട ആഴ്സണല്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് വിജയിച്ചത്.ആവേശകരമായ മത്സരത്തില്‍ ലിവർപൂള്‍ പരാജയപ്പെട്ടതിന് ഒപ്പം അവരുടെ ഡിഫൻഡർ കൊനാറ്റെ 87ആം മിനുട്ടില്‍ ചുവപ്പ് കാർഡ് കിട്ടി പുറത്ത് പോവുകയും ചെയ്തു.
മികച്ച രീതിയില്‍ കളി ആരംഭിച്ച ആഴ്സണല്‍ 14ആം മിനുട്ടില്‍ ബുകായോ സാകയിലൂടെ ലീഡ് എടുത്തു. ഈ ഗോളിന് ശേഷമാണ് ലിവർപൂള്‍ ഒന്ന് ഉണർന്നത്. എങ്കിലും കാര്യമായ അവസരങ്ങള്‍ അവർക്ക് ലഭിച്ചില്ല. ആദ്യ പകുതിയുടെ അവസാനം ഒരു സെല്‍ഫ് ഗോളിലൂടെ ലിവർപൂളിന് സമനില പിടിക്കാൻ ആയി. 1-1 എന്ന് ഹാഫ് ടൈമില്‍ പിരിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം പകുതിയില്‍ ലിവർപൂള്‍ അറ്റാക്കിലേക്ക് തിരിഞ്ഞു. 66ആം മിനുട്ടില്‍ വാൻ ഡൈകും അലിസണും കൂടെ നല്കിയ ഒരു ഗിഫ്റ്റ് സ്വീകരിച്ചു മാർട്ടിനെല്ലി ആഴ്സണലിന് ലീഡ് നല്കി. സ്കോർ 2-1.
ഇതിനു ശേഷം കൊനാറ്റെ ചുവപ്പ് കാർഡും കണ്ടതോടെ ലിവർപൂളിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. അവസാനം ട്രോസാർഡിന്റെ ഒരു സേവ് ചെയ്യാമായുരുന്ന ഷോട്ട് അലിസണ് തടയാൻ ആകാതെ വന്നതോടെ സ്കോർ 3-1 എന്നായി. ലിവർപൂളിന്റെ പരാജയവും ഉറപ്പായി.
ഇപ്പോഴും 51 പോയിന്റുമായി ലിവർപൂള്‍ ഒന്നാമത് നില്‍ക്കുകയാണ്. 49 പോയിന്റുമായി ആഴ്സണല്‍ തൊട്ടുപിറകില്‍ നില്ക്കുന്നു.