ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന, ആഷിക്ക് ഉസ്മാന്‍ ചിത്രം ഫെബ്രുവരി 12 ന്

മൂവി ഡെസ്ക്ക് : ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിച്ച്‌, ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന, ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രം ഒരുങ്ങുന്നു.നവാഗതനായ നഹാസ് നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 12 ന് ആരംഭിക്കും. കെട്ടിയോളാണെന്റെ മാലാഖക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ കാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറും നിര്‍വ്വഹിക്കുന്നു. തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായിരുന്ന നഹാസ് നാസര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

Advertisements

ചിത്രത്തിന്റെ പേരും മറ്റു താരങ്ങളുടെ വിവരങ്ങളും ഉടന്‍ പുറത്തുവിടും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എഡിറ്റിംഗ് നിഷാദ് യൂസഫ്, ആര്‍ട്ട് ആഷിഖ് എസ്, ഗാനരചന വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, മേക്കപ്പ് റോണേക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു, അസോസിയേറ്റ് ഡയറക്ടര്‍ ഓസ്റ്റിന്‍ ഡാന്‍, രഞ്ജിത്ത് രവി, സ്റ്റില്‍ ഫോട്ടോഗ്രാഫി രോഹിത് കെ സുരേഷ്. കൊറിയോഗ്രാഫര്‍ പി രമേഷ് ദേവ്, കോസ്റ്റും ഡിസൈനര്‍ മഷര്‍ ഹംസ, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, വി എഫ് എക്‌സ് ഡിജിബ്രിക്‌സ്, പബ്ലിസിറ്റി ഡിസൈന്‍ ഓള്‍ഡ്മങ്ക്. വിതരണം സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ്. മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.

Hot Topics

Related Articles