ലോകകപ്പ് ഫുട്ബോൾ ; ഫൈനല്‍ മത്സരം ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടക്കും

വാഷിംഗ്ടണ്‍ ഡിസി : 2026 ലോകകപ്പ് ഫൈനല്‍ മത്സരം ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഫിഫ.യുഎസ്‌എ, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് അടുത്ത ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.ജൂണ്‍ 11 ന് മെക്സിക്കോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെ മത്സരം കിക്കോഫ് ചെയ്യും. അറ്റ്ലാന്‍റയും ഡാലസും സെമിഫൈനലിന് ആതിഥേയത്വം വഹിക്കുമ്ബോള്‍ മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരം മിയാമിയില്‍ നടക്കും. ലോസ് ആഞ്ചലസ്, കൻസാസ് സിറ്റി, മിയാമി, ബോസ്റ്റണ്‍ എന്നിവിടങ്ങളില്‍ ക്വാർട്ടർ ഫൈനല്‍ മത്സരങ്ങള്‍ നടക്കും.

Advertisements

Hot Topics

Related Articles