തൃശൂർ: ധനകാര്യ സ്ഥാപനത്തിന് മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധ സമരം. തൃശൂരിലെ ധനകാര്യ സ്ഥാപനമായ ഹിവാൻസിലെ നിക്ഷേപകരാണ് സ്ഥാപനത്തിന് മുന്നില്‍ പ്രതിഷേധിച്ചത്. 19 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. കോണ്‍ഗ്രസ് നേതാവ് സി.എസ് ശ്രീനിവാസനാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. ഈ സ്ഥാപനം തങ്ങള്‍ നിക്ഷേപിച്ച പണം തിരികെ നല്‍കുന്നില്ലെന്നാണ് നിക്ഷേപകര്‍ പരാതി ഉന്നയിക്കുന്നത്. സ്ഥാപനത്തിനെതിരെ തൃശ്ശൂരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നിലവിലുണ്ട്. കമ്പനിക്കും എംഡിക്കുമെതിരെ ബഡ്സ് ആക്ട് ചുമത്തി കേസെടുക്കണമെന്നാണ് നിക്ഷേപകര്‍ ആവശ്യപ്പെടുന്നത്.
Advertisements