കേരളത്തിലെ ഏറ്റവും വലിയ ഇൻഡി മ്യൂസിക് ഫെസ്റ്റിവെലുമായി ശീമാട്ടി യങ് കൊച്ചിയിൽ; ഫെസ്റ്റിവൽ നടക്കുക ഫെബ്രുവരി 17, 18 തീയതികളിൽ

കേരളത്തിലെ ഏറ്റവും വല്യ ഇൻഡി മ്യൂസിക് ഫെസ്റ്റിവെലുമായി ശീമാട്ടി യങ് കൊച്ചിയിൽ. ശീമാട്ടി യങ് സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വല്യ ഇൻഡി മ്യൂസിക് ഫെസ്റ്റിവെലിന് സാക്ഷിയാകാനൊരുങ്ങുകയാണ് കൊച്ചി. ഇന്ത്യയിലെ ഏറ്റവും കഴിവുറ്റ ആർട്ടിസ്റ്റുകളേയും, അതുപോലെ തന്നെ ഏറ്റവും നല്ല ആസ്വാദകരെയും ഒരു കുടക്കീഴിൽ എത്തിക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് ഫ്രീഗ്രൗണ്ട് ഫെസ്റ്റിവൽ ഒരുങ്ങുന്നത്. ശീമാട്ടി യങ് ഒരുക്കുന്ന ഫ്രീ ഗ്രൗണ്ട് ഫെസ്റ്റിവെലിനെ ഒരു ട്രാവലിംഗ് ഫെസ്റ്റിവൽ ആയാണ് സംഘാടകർ ചിട്ടപെടുത്തിയിരിക്കുന്നത്.

Advertisements

ഫെബ്രുവരി 17, 18 തീയതികളിൽ കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ അരങ്ങേറുന്ന ഉദ്ഘാടന പതിപ്പിൽ പ്രാദേശിക, അന്തർദേശീയ കലാകാരന്മാരെയും ക്ഷണിക്കുന്നുണ്ട്.
ഭാവിയിലെ തുടർ പതിപ്പുകൾ അന്താരാഷ്ട്ര വേദികളിൽ നടത്തി രാജ്യങ്ങളെ കലയിലൂടെയും ആഘോഷങ്ങളിലൂടെയും ഐക്യത്തിലെത്തിക്കുക എന്ന ഉദ്ദേശവുമായാണ് ഫ്രീ ഗ്രൗണ്ട് ഫെസ്റ്റിവൽ കെരളത്തിന്റെ മെട്രോ സിറ്റിയിൽ കൊടിയേറുന്നത്.
ഏറെ ജനശ്രദ്ധ നേടിയ കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിൽലേയും കലാകാരന്മാരായ ടാബ്സി, യോഗി ബി, ഹനുമാൻ കൈൻറ്റ് തുടങ്ങിയവരും, വെൻ ചായ് മെറ്റ് ടോസ്റ്റ്, ദ രഘു ദീക്ഷിത് പ്രോജക്റ്റ്, പരിക്രമ, ഫങ്ച്വേഷൻ എന്നിങ്ങനെയുള്ള നിരവധി പ്രമുഖ ബാൻഡുകളും ഫ്രീഗ്രൗണ്ട് ഫെസ്റ്റിവെലിൽ പങ്കെടുക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളീയം, കൊച്ചി മുസിരിസ് ബിനാലെ, ബേക്കൽ ഇൻ്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ, വൗ വിമൻ വീക്ക് കോവളം, സസ്റ്റേനബിലിറ്റി വീക്ക് അറ്റ് ഖത്തർ മ്യൂസിയം, മാറ്റം ഫെസ്റ്റിവൽ തുടങ്ങി സാംസ്കാരിക, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുമായി ഒരു ദശാബ്ദത്തിലേറെ പരിചയസമ്പന്നരായ ഒരു ടീമാണ് ഫ്രീഗ്രൗണ്ട് ഫെസ്റ്റിവെലിന് ജീവൻ നൽകുന്നത്.
ഫ്രീഗ്രൗണ്ട് ഫെസ്റ്റിവൽ എന്ന ഈ ആശയം വിവിധ കലാ രൂപങ്ങൾ ആസ്വദിക്കാനുള്ള ഒരു പരിപാടി എന്നതിലുപരി സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന്റെ വളർച്ചക്കും അനവധി സംഭാവനകൾ നൽകുന്നു എന്ന് ഫെസ്റ്റിവലിന്റെ ക്യൂറേറ്റർസ് ഉറപ്പ് വരുത്തുന്നു. അതിനുള്ള ഒരു ഉദാഹരണമാണ് കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിവിധ കലാകാരന്മാരെയും കലാകാരികളെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്നുമുള്ള പല സംസ്കാരങ്ങളും കലാകാരന്മാരും ഒത്തൊരുമിക്കുന്ന ഫ്രീ ഗ്രൗണ്ട് ഫെസ്റ്റിവലിന്, ശീമാട്ടി സിൽക്സിന്റെ ലീഡ് ഡിസൈനറും സിഇഒ-യുമായ ബീന കണ്ണൻ ആശംസകൾ അറിയിച്ചു. ‘ സംസ്ഥാനങ്ങൾ തമ്മിലുള്ള സാംസ്കാരിക ഐക്യം വർധിപ്പിക്കുകയും കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ഏറ്റവും നന്നായി പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി നടക്കുന്ന സംഗീത പരിപാടിയായാണ് ഞങ്ങൾ ഫ്രീഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലിനെ അവതരിപ്പിക്കുന്നത് എന്ന് ക്യൂറേറ്റർ അക്ഷയ് കൃഷ്ണ വ്യക്തമാക്കി. ”
ശ്രദ്ധാപൂർവം ക്യൂറേറ്റ് ചെയ്ത വർക്ക്ഷോപ്പുകൾ, ആകർഷകമായ ആർട്ട് ഇൻസ്റ്റലേഷനുകൾ എന്നിവയ്ക്കൊപ്പം അതുല്യമായ സംഗീത പ്രകടനങ്ങളും ഫെസ്റ്റിവെലിൽ പ്രദർശിപ്പിക്കും. കൂടാതെ പങ്കെടുക്കുന്നവർക്ക് പ്രശസ്ത കലാകാരന്മാരുമായി ഇടപഴകാനും പഠിക്കാനുമുള്ള പ്രത്യേക അവസരവും ഫെസ്റ്റിവൽ നൽകുന്നു. ഫെസ്റ്റിവലിന്റെ അവസാന ദിവസമായ ഫെബ്രുവരി 18ന് ശീമാട്ടി ഒരുക്കുന്ന ഫേസ് ഓഫ് ദി യങ് കോണ്ടെസ്റ്റിൻ്റെ ഗ്രാൻഡ് ഫിനാലെയും നടക്കുന്നതാണ്.

Hot Topics

Related Articles