റായ്പുർ : രഞ്ജി ട്രോഫിയില്‍ കേരളം-ഛത്തിസ്ഗഢ് മത്സരവും സമനിലയില്‍ പിരിഞ്ഞു. അവസാന ദിനം കേരളം മുന്നോട്ടു വെച്ച 290 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഛത്തിസ്ഗഢ് ഒന്നിന് 79 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ മത്സരം അവസാനിപ്പിക്കുകയായിരുന്നു.അഞ്ചു മത്സരങ്ങളില്‍ നാലും സമനിലയില്‍ പിരിഞ്ഞ കേളത്തിന്റെ നോക്കൗട്ട് പ്രതീക്ഷ ഏറെ കുറേ അവസാനിച്ചു.
രണ്ടു മത്സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും എട്ടു പോയിന്റ് മാത്രമുള്ള കേരളം ആറാം സ്ഥാനത്താണ്. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സ് എന്ന നിലയില്‍ അവസാനദിനം ബാറ്റിങ് തുടർന്ന കേരളം അഞ്ചിന് 251 റണ്‍സ് എന്ന നിലയില്‍ ഡിക്ലയർ ചെയ്യുകയായിരുന്നു. 94 റണ്‍സെടുത്ത് റണ്ണൗട്ടായ സചിൻ ബേബിയാണ് ടോപ് സ്കോറർ. ഒന്നാം ഇന്നിങ്സില്‍ 91 റണ്‍സെടുത്ത സചിൻ വീണ്ടും സെഞ്ച്വറിക്കരികെ വീഴുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുഹമ്മദ് അസ്ഹറുദ്ദീൻ 50 റണ്‍സുമായി പുറത്താവാതെ നിന്നു. ഓപണർമാരായ രോഹൻ കുന്നുമ്മല്‍ 36 ഉം രോഹൻ പ്രേം 17 ഉം റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റൻ സഞ്ജുസാംസണ് (24) വിഷ്ണു വിനോദ് (24) റണ്‍സടുത്തു. 290 റണ്‍സ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടർന്ന ഛത്തിസ്ഗഢ് 22 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 79 റണ്‍സെടുത്ത് നില്കെ സമനില സമ്മതിക്കുയായിരുന്നു. 39 റണ്‍സുമായി റിഷദ് തിവാരിയും 25 റണ്‍സുമായി അഷ്തോഷ് സിങുമായിരുന്നു ക്രീസില്‍.കേരളം ഒന്നാം ഇന്നിങ്സ് : 350, രണ്ടാം ഇന്നിങ്സ് 251 ഛത്തിസ്ഗഢ് ഒന്നാം ഇന്നിങ്സ് : 312, രണ്ടാം ഇന്നിങ്സ് 79/1.