ഇരുപത്തിനാലാം വർഷത്തിലേക്ക് കോഴിക്കോട് ആസ്റ്റർ മിംസ്; നിർധനർക്ക് ആശ്വാസമായി സൗജന്യ ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ്

കോഴിക്കോട്: കേരളത്തിലെ ആരോഗ്യമേഖലയിൽ മുൻനിരസാന്നിധ്യമായി മാറിയ ആസ്റ്റർ മിംസ് ആശുപത്രി നിലവിൽ വന്നിട്ട് 23 വർഷങ്ങൾ പിന്നിടുന്നു. വാർഷികാഘോഷങ്ങളുടെ ഭാഗമായി കാൻസർ – കിഡ്നി രോഗികൾക്ക് ഉൾപ്പെടെ വിവിധ ശസ്ത്രക്രിയാ വിഭാഗങ്ങളിൽ സൗജന്യ രോഗനിർണയ ക്യാമ്പുകൾ നടക്കും. നിർധന കുടുംബങ്ങളിലെ കുട്ടികൾക്കും മുതിർന്നവർക്കും ആവശ്യമെങ്കിൽ തുടർപരിശോധനകളും ശസ്ത്രക്രിയകളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. ഫെബ്രുവരി 1 മുതൽ 29 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശിശുരോഗ വിഭാഗം, ജനറൽ സർജറി, സ്ത്രീരോഗ വിഭാഗം, കാർഡിയോളജി, ന്യൂറോളജി, യൂറോളജി, ഓർത്തോ, സ്പൈൻ, ഗ്യാസ്‌ട്രോസർജറി, ഓങ്കോളജി, പ്ലാസ്റ്റിക് സർജറി തുടങ്ങിയ ശസ്ത്രക്രിയാ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷനും ഇക്കാലയളവിൽ ലഭ്യമാകും.

Advertisements

അപ്പൻഡിസൈറ്റിസ്, ഹെർണിയ, തൈറോയ്ഡ് തുടങ്ങിയവയ്ക്കും ഗർഭാശയ സംബന്ധമായ രോഗങ്ങൾക്കും, ഹൃദയശസ്ത്രക്രിയകൾ, ആൻജിയോപ്ലാസ്റ്റി, കിഡ്നി, ലിവർ, ബോൺമാരോ തുടങ്ങിയ ട്രാൻസ്‌പ്ലാന്റ് ശസ്ത്രക്രിയകൾ, കാൻസർ രോഗ ശസ്ത്രക്രിയകൾ എന്നിവയ്ക്കും കുറഞ്ഞ നിരക്കിൽ സർജറി ലഭ്യമാക്കുന്നതാണ്. ലബോറട്ടറി പരിശോധനകൾക്കും റേഡിയോളജി സേവനങ്ങൾക്കുമുള്ള നിരക്കിൽ 20 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമായവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ 7559835000 7025888871 എന്നീ നമ്പറുമായി ബന്ധപ്പെടാം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.