പെൺകുട്ടിയുടെ നമ്പർ വാങ്ങി നിരന്തരം ശല്യം ചെയ്ത് തിരുവനന്തപുരത്തെ എഎസ്ഐ; അശ്ലീലം പറഞ്ഞെന്നും പരാതി

തിരുവനന്തപുരം: പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച്‌ അശ്ലീലം പറഞ്ഞ എ.എസ്.ഐയ്ക്കെതിരെ പരാതി. കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കെ.പി നസീമിനെതിരെയാണ് പരാതിയുമായി പെണ്‍കുട്ടി രംഗത്ത് എത്തിയിരിക്കുന്നത്. തോന്നയ്ക്കലില്‍ നടന്നുകൊണ്ടിരിക്കുന്ന സയൻസ് ഫെസ്റ്റിവലില്‍ വോളണ്ടിയറായി സേവനം അനുഷ്ഠിച്ച പെണ്‍കുട്ടിയാണ് പരാതി ഉന്നയിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപതു മണിക്കാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത് എന്നു പറയുന്നു. സയൻസ് ഫെസ്റ്റിവല്‍ നടക്കുന്ന വേളയില്‍ വോളണ്ടിയർമാരായ വിദ്യാർത്ഥികള്‍ക്ക് എ.എസ്.ഐ നമ്പർ നല്‍കിയിരുന്നു.

Advertisements

എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ വിളിച്ച്‌ അറിയിക്കാനാണ് നമ്പർ നല്‍കിയത്. ഇതോടൊപ്പം പെണ്‍കുട്ടിയുടെ നമ്പർ എ.എസ്.ഐയും വാങ്ങിയിരുന്നു. തിങ്കളാഴ്ച പെണ്‍കുട്ടിയുടെ ഫോണിലേക്ക് നിരന്തരമായി എ.എസ്.ഐ വിളിക്കാൻ ആരംഭിച്ചു. അതിനുശേഷം വീഡിയോ കോള്‍ വഴിയും ഇയാള്‍ പെണ്‍കുട്ടിയെ ബന്ധപ്പെടാൻ ശ്രമിച്ചു. നിരന്തര ശല്യം സഹിക്കാൻ കഴിയാതെ പെണ്‍കുട്ടി കോള്‍ കട്ട് ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ കോള്‍ കട്ട് ചെയ്താലും വീണ്ടും തുടരെത്തുടരെ ഇയാള്‍ വിളിച്ചു കൊണ്ടിരുന്നു. തുടർന്ന് വിദ്യാർത്ഥിനി തന്റെ കൂടെയുള്ള മറ്റ് വോളണ്ടിയർമാരോടൊപ്പം എ.എസ്.ഐയെ നേരിട്ട് കാണുകയും ഇതിനെപ്പറ്റി സംസാരിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ ഇയാള്‍ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി. തുടർന്ന് പ്രശ്നമാകുമെന്ന് കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.
എ.എസ്.ഐ കെ.പി നസീമിനെതിരെ ഇതിനു മുമ്പും സമാനമായ കേസുകള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ കൊല്ലത്ത് ജോലി ചെയ്തിരുന്ന ഇയാളെ ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയത്. പാങ്ങോട് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നപ്പോഴാണ് സമാനമായ നടപടി നേരിട്ടത്. പരാതിയുമായി എത്തുന്ന സ്ത്രീകളുടെ നമ്പരില്‍ രാത്രികാലങ്ങളില്‍ മദ്യപിച്ച്‌ വീഡിയോ കോള്‍ ചെയ്യുന്നതാണ് ഇയാളുടെ രീതി. എന്നാല്‍ ഭയന്ന് പലരും പരാതിപ്പെടാറില്ല. എ.എസ്.ഐക്കെതിരെ സ്‍പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.