ന്യൂഡൽഹി: മഹാരാഷ്ട്രയിലെ വനം വകുപ്പ് മുൻ പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ എൻ വാസുദേവനെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (KAT)ലിലെ അഡ്മിനിസ്ട്രേറ്റീവ് അംഗമായി നിയമിച്ച് വിജ്ഞാപനം ഇറക്കി. കേന്ദ്ര പേർസണല്‍ മന്ത്രാലയം ആണ് ഉത്തരവിറക്കിയത്. നാല് വർഷത്തേക്ക് ആണ് നിയമനം.
Advertisements
വടകര സ്വദേശിയായ വാസുദേവൻ മത്സ്യഫെഡ്, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ എന്നീ സ്ഥാപനങ്ങളിലെ എംഡിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ച ശേഷം ഐക്യരാഷ്ട്ര സഭയുടെ ഭാഗമായി ഡല്‍ഹിയില്‍ കാലാവസ്ഥാ വ്യതിയാന പദ്ധതിയില്‍ പ്രവർത്തിച്ചിട്ടുണ്ട്. ഐ.എസ്.ആർ. ഓ യുടെ കീഴിലുള്ള ഐ.ഐ.എസ്.ടി രജിസ്ട്രാർ സേവനവും അനുഷ്ഠിച്ചിട്ടുണ്ട്.