എല്‍നിനോ പ്രതിഭാസം കാരണം ഈ വർഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് വിദഗ്ധർ

തിരുവനന്തപുരം : വേനലിന് മുമ്പേ സംസ്ഥാനത്ത് താപനില ഉയരുന്നു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും പതിവില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നു.എല്‍നിനോ പ്രതിഭാസം കാരണം ഈ വർഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കി. സീസണിലെ ഏറ്റവും ഉയർന്ന ചൂട് കണ്ണൂരില്‍ ( 37.7°c) കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. മാർച്ച്‌ മുതലാണ് സംസ്ഥാനത്ത് വേനല്‍ക്കാലം ഔദ്യോഗികമായി തുടങ്ങുന്നത്.

Advertisements

എന്നാല്‍ ഇത്തവണ വേനലിലെ ചൂട് ഫെബ്രുവരിയില്‍ തന്നെ തുടങ്ങി. മിക്ക ജില്ലകളിലും ശരാശരി 30 ഡിഗ്രിക്ക് മുകളിലാണ് പകല്‍ സമയത്തെ ശരാശരി താപനില. ഉയർന്ന താപനിലയില്‍ വർധവനാണ് പലയിടത്തും രേഖപ്പെടുത്തുന്നത്. ഫെബ്രുവരി 5 ന് കോഴിക്കോട് സിറ്റിയില്‍ ഉയർന്ന താപനിലയില്‍ സാധാരണയിലും 3°c കൂടുതലും കോട്ടയം, ആലപ്പുഴ, കണ്ണൂർ സ്റ്റേഷനുകളില്‍ 2°c കൂടുതലും ഉയർന്ന താപനില രേഖപെടുത്തി. പുനലൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലുംഉയർന്ന താപനില രേഖപ്പെടുത്തി.എല്‍ നിനോ പ്രതിഭാസമാണ് ഇത്തവണത്തെ ചൂട് വർധിക്കലിന് കാരണമെന്നാണ് നിഗമനം. പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ. അപ്രവചനീയമായ കാലാവസ്ഥാ വ്യതിയാനമാണ് എല്‍നിനോ കാരണം ഭൂമിയിലുണ്ടാകുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.