സ്പോർട്സ് ഡെസ്ക്ക് : ബെൻ സ്‌റ്റോക്‌സിൻ്റെ കീഴില്‍ ഇംഗ്ലണ്ടിൻ്റെ അള്‍ട്രാ അഗ്രസീവ് ‘ബാസ്‌ബോള്‍’ സമീപനം ടെസ്റ്റ് ക്രിക്കറ്റിലേക്ക് പുതുജീവൻ നല്‍കിയെന്ന് ഇതിഹാസ ഓള്‍റൗണ്ടർ ഇയാൻ ബോതം പറഞ്ഞു.ബ്രണ്ടൻ മക്കല്ലവും സ്റ്റോക്‌സും യഥാക്രമം ഹെഡ് കോച്ചും ക്യാപ്റ്റനും ആയതുമുതല്‍, പരമ്പരാഗത ടെസ്റ്റ് ഫോർമാറ്റ് കളിക്കുന്ന രീതി ഇംഗ്ലണ്ട് പുനർനിർവചിച്ചു.ഈ പുതിയ പരീക്ഷണം വിജയിച്ചതിന്‍റെ ലക്ഷണം ആണ് ടെസ്റ്റ് ക്രിക്കറ്റിനു ആരാധകര്‍ തിരിച്ചുവരുന്നത്.
‘ഒരു മണിക്കൂറില്‍ രണ്ടു റണ്‍സ് ഒരാള്‍ നേടുന്നത് കാണാനുള്ള ക്ഷമ ഇപ്പോള്‍ കാണികള്‍ക്ക് ഇല്ല. അതിനാല്‍ ടെസ്റ്റ് മാച്ചുകളില്‍ ഒരു മാറ്റം വന്നേ മതിയാകൂ. ഇത് വ്യക്തമായി മനസിലാക്കിയത് മക്കല്ലവും സ്റ്റോക്സും ആണ്.’ബാസ്ബോള്‍’ വന്നതിനു ശേഷം ഇംഗ്ലണ്ട് ടെസ്റ്റ് ടീം കൂടുതല്‍ ശക്തമായി, ഇത് കൂടാതെ ഇംഗ്ലണ്ട് ടെസ്റ്റ് കളിക്കുമ്പോള്‍ അഞ്ചു ദിവസവും കാണാന്‍ ഗാലറി നിറയെ ആളുകള്‍.ഇത് തന്നെ ആണ് ടെസ്റ്റ് ക്രിക്കറ്റിന് വേണ്ട മാറ്റം. അത് തക്ക സമയത്ത് കൊണ്ട് വന്നതിന് ഇംഗ്ലണ്ട് ടീമിന് ഞാന്‍ നന്ദി പറയുന്നു.