അതിരമ്പുഴ: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന വിഹിത ഫണ്ട് വിനിയോഗിച്ച് ഇരുപത്തി അഞ്ച് ലക്ഷം രൂപയുടെ ടോയ്ലറ്റ് സമുച്ചയം സെന്റ് മേരീസ് ഗേൾസ് സ്‌കൂളിൽ നിർമ്മിക്കുവാൻ തുക അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി അറിയിച്ചു. ടോയ്ലറ്റ് നിർമ്മാണത്തിനുള്ള ടെന്റർ നടപടികൾ ഉടൻ പൂർത്തിയാകുമെന്ന് ജില്ലാ പഞ്ചായത്തംഗം പറഞ്ഞു. മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂളിന് ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച ഇരുപത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചുള്ള ടോയ്ലറ്റ് സമുച്ചയത്തിന്റെ ടെന്റർ നടപടികൾ പൂർത്തീകരിച്ചതായും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഡോ. റോസമ്മ സോണി അറിയിച്ചു.
Advertisements