മംഗളൂരുവിലെ നഴ്സിങ് കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസിലെ കോളജ് ഹോസ്റ്റലിലെ വിദ്യാർത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം നല്കിയ ഭക്ഷണത്തില്‍നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് റിപ്പോർട്ട്. കേരളത്തില്‍നിന്നുള്ള വിദ്യാർഥികള്‍ ഉള്‍പ്പെടെ പഠിക്കുന്ന കോളജില്‍ മലയാളികളായ വിദ്യാർഥികള്‍ക്കും ഭക്ഷ്യ വിഷബാധ ഏറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വിദ്യാർഥികളെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisements