സാഫ് അണ്ടർ 19 വനിതാ ഫുട്ബോള്‍ ; കിരീടം തേടി ഇന്ത്യ 

ധാക്ക : സാഫ് അണ്ടർ 19 വനിതാ ഫുട്ബോള്‍ കിരീടത്തിനായി ഇന്ത്യ ഇന്ന് കളത്തില്‍. ആതിഥേയരായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി.ലീഗ് റൗണ്ടില്‍ രണ്ടാം സ്ഥാനത്തോടെയാണ് ഇന്ത്യ ഫൈനലിനു യോഗ്യത സ്വന്തമാക്കിയത്. ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരാണ് ബംഗ്ലാദേശ്.

Advertisements

നിർണായകമായ മത്സരത്തില്‍ 4-0ന് നേപ്പാളിനെ കീഴടക്കിയാണ് രണ്ടാം സ്ഥാനത്തോടെ ഇന്ത്യ ഫൈനല്‍ ടിക്കറ്റ് എടുത്തത്. ലീഗ് റൗണ്ടില്‍ മൂന്ന് മത്സരങ്ങളില്‍ ബംഗ്ലാദേശിന് ഒന്പതും ഇന്ത്യക്ക് ആറും നേപ്പാളിന് മൂന്നും പോയിന്‍റാണ്. ഭൂട്ടാനായിരുന്നു ചാന്പ്യൻഷിപ്പിലെ നാലാമത് ടീം. നിലവിലെ ചാന്പ്യന്മാരാണ് ബംഗ്ലാദേശ്.

Hot Topics

Related Articles