ബെനോനി : കൗമാര ലോകകപ്പില്‍ പാകിസ്താനെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയൻ യുവനിര. 180 റണ്‍സാണ് ഓസ്ട്രേലിയയുടെ വിജയലക്ഷ്യം.ബെനോനി; കൗമാര ലോകകപ്പില്‍ പാകിസ്താനെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയൻ യുവനിര. 180 റണ്‍സാണ് ഓസ്ട്രേലിയയുടെ വിജയലക്ഷ്യം.ടോസ് നേടി ഓസിസ് പാക്നിരയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്‌ക്കുന്ന പ്രകടനമായിരുന്നു ഓസ്ട്രേലിയൻ ബൗളർമാർ പുറത്തെടുത്തത്. 79 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നിലംപൊത്തി പാകിസ്താൻ വമ്ബൻ തകർച്ചയെ നേരിട്ടു. പിന്നീട് അസന്‍ അവൈസ് (52), അറാഫത്ത് മിന്‍ഹാസ് (52) എന്നിവർ നടത്തിയ ചെറുത്ത് നില്‍പ്പാണ് അവരെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.
ടോം സ്‌ട്രേക്കറുടെ കണിശതയോടെയുള്ള ബൗളിംഗാണ് പാകിസ്താന്റെ നട്ടെല്ലൊടിച്ചത്. ആറുവിക്കറ്റുകളാണ് 24 റണ്‍സ് മാത്രം വഴങ്ങി ടോം പിഴുതത്.ബെനോനി, വില്ലോമൂര്‍ പാര്‍ക്കില്‍ മത്സരത്തില്‍ ഏഴുപേർ രണ്ടക്കം കാണാതെ മടങ്ങി. ഹുസൈന്‍ (17), ഷഹ്‌സെയ്ബ് ഖാന്‍ (4) ക്യാപ്റ്റന്‍ സാദ് ബെയ്ഗ് (3) ,അഹമ്മദ് ഹസന്‍ (4), ഹാറൂണ്‍ അര്‍ഷദ് (8) ഉബൈദ് ഷാ (6), മുഹമ്മദ് സീഷാന്‍ (4), അലി റാസ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഇന്ന് ജയിക്കുന്നവരാകും ഫൈനനില്‍ ഇന്ത്യയുടെ എതിരാളികള്‍. മറുപടി ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയ വിക്കറ്റ് പോകാതെ നാലു റണ്‍സ് എടുത്തിട്ടുണ്ട്.