ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്സിക്ക് രണ്ടാംജയം. ചെന്നൈയിന് എഫ്സിയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബംഗളൂരു പരാജയപ്പെടുത്തിയത്.
ചെന്നൈയാണ് ഗോളടിച്ച് തുടങ്ങിയതെങ്കിലും വിജയം ബംഗളൂരുവിനൊപ്പമായിരുന്നു. ജയത്തോടെ ബംഗളൂരു പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്ക് കയറി. എട്ട് മത്സരങ്ങളില്‍ 11 പോയിന്റുള്ള ചെന്നൈ ആറാം സ്ഥാനത്താണ്.
നാലാം മിനിറ്റില്‍ മിര്‍ലന്‍ മുര്സേവിലൂടെയായിരുന്നു ചെന്നൈയിന് എഫ് സി യുടെ മുന്നേറ്റം. എന്നാല്‍ പതിയെ താളം കണ്ടെത്തിയ ബംഗളൂരു 38-ാം മിനിറ്റില്‍ ക്ലീറ്റണ്‍ സില്‍വയുടെ പെനാല്‍റ്റി ബംഗളൂരുവിനെ ഒപ്പമെത്തിച്ചു. പിന്നാലെ 43-ാം മിനിറ്റില്‍ അലന് കോസ്റ്റ ബംഗളൂരുവിനെ ലീഡ് സമ്മാനിച്ചു. ആദ്യ പകുതി ഇതേ സ്കോറില്‍ അവസാനിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ രണ്ടാംപകുതി ആരംഭിച്ച നാല് മിനിറ്റുകള്‍ക്കകം ചെന്നൈ ഒപ്പമെത്തി. റഹീം അലിയാണ് ചെന്നൈയെ ഒപ്പമെത്തിച്ചത്. പിന്നീട് ബംഗളരൂവിന്റെ അഴിഞ്ഞാട്ടമായിരുന്നു. 70-ാം മിനിറ്റില്‍ ഉദാന്ത സിംഗിലൂടെ ബംഗളൂരു ലീഡെടുത്തു. ഫാറൂഖ് ഭട്ടായിരുന്നു ഗോളിലേക്കുള്ള വഴിയൊരുക്കിയത്.
നാല് മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും ബംഗളൂരുവിന്റെ ഗോള്‍. ഇത്തവണ പ്രതിക് ചൗധരിയാണ് ഗോള്‍ കണ്ടെത്തിയത്. അവസാന 15 മിനിറ്റുകളില്‍ ചെന്നൈ കിണഞ്ഞു ശ്രമിച്ചെങ്കിലും വിജയം കിട്ടാക്കനിയായി.