പരിശീലനം ആരംഭിച്ച് ഇഷാന്‍ കിഷന്‍ ; ലക്ഷ്യം ഐപിഎല്‍ 

സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന്‍ കിഷന്‍ പരിശീലനം തുടങ്ങി. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ക്കൊപ്പമാണു പരിശീലിക്കുന്നത്. മാനസിക സമ്മര്‍ദം ചൂണ്ടികാട്ടിയാണ് ഇഷാന്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. ഐപിഎല്‍ സീസണ്‍ ലക്ഷ്യമിട്ടാണ് ഇഷാന്‍ പരിശീലനം തുടങ്ങിയതെന്നാണു വിവരം

Advertisements

രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കു വേണ്ടി കളിക്കാന്‍ താരത്തോട് പരിശീലകര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഷാന്‍ അതിനു തയാറായിരുന്നില്ല. മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് വിശ്രമം വേണമെന്നായിരുന്നു താരത്തിന്റെ ആവശ്യം. എന്നാല്‍ ധോണി യുഎഇയില്‍ നടത്തിയ പാര്‍ട്ടിയില്‍ ഇഷാന്‍ പങ്കെടുത്തത് വിവാദമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബറോഡയിലെ റിലയന്‍സ് സ്റ്റേഡിയത്തിലാണ് ഇഷാന്‍ കിഷന്‍ പരിശീലിക്കുന്നത്. കളിക്കുന്ന കാര്യം ഇഷാന്‍ തീരുമാനിക്കുമെന്നും ആരെയും നിര്‍ബന്ധിക്കില്ലെന്നും ഇന്ത്യന്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇഷാന്റെ അഭാവത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ കെ.എസ്. ഭരത്തും ധ്രുവ് ജുറേലുമായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാര്‍.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.