സ്പോർട്സ് ഡെസ്ക്ക് : രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ തുടക്കത്തില്‍ തകര്‍ന്നെങ്കിലും കേരളം മികച്ച സ്കോറിലേക്ക്. തുമ്പ, സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ സച്ചിന് ബേബിയും (110), അര്‍ധ സെഞ്ചുറി നേടിയ അക്ഷയ് ചന്ദ്രനുമാണ് (76) ക്രീസില്‍. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു സാംസണ് (8) നിരാശപ്പെടുത്തി.
മോശം തുടക്കമായിരുന്നു കേരളത്തിന്. സ്കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജയ്സ്വാളിന്റെ പന്തില്‍ ക്യാപ്റ്റന്‍ മനോജ് തിവാരിക്ക് ക്യാച്ച് നല്‍കിയാണ് രോഹന് മടങ്ങുന്നത്. മൂന്നാമതായി ക്രീസിലെത്തിയ രോഹന് പ്രേമിന് 15 പന്ത് മാത്രമായിരുന്നു ആയുസ്. ആകാശിന്റെ പന്തില്‍ അഭിഷേക് പോറലിന് ക്യാച്ച് നല്‍കിയാണ് രോഹന് പ്രേം മടങ്ങുന്നത്. 40 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ കേരളത്തിനുണ്ടായിരുന്നത്. പിന്നീട് ക്രീസിലെത്തിയ സച്ചിന് ബേബി നല്ലരീതിയില്‍ പ്രതിരോധം തീര്‍ത്ത് ആദ്യ സെഷനിലെ തകര്‍ച്ച ഒഴിവാക്കി