സഞ്ചാരികള്‍ക്കായി കർണ്ണാടകയിലെ കുമാര പർവതത്തിലെ ട്രെക്കിങ് പുനരാരംഭിച്ചു. ട്രെക്കിങ് ചെയ്യാനാഗ്രഹിക്കുന്നവർ ഓണ്‍ലൈനായി ബുക്ക് ചെയ്യണം.കർണ്ണാടകയിലെ ഏറ്റവും പ്രസിദ്ധമായ ട്രെക്കിങ് കേന്ദ്രങ്ങളിലൊന്നായ ഇവിടം സാഹസിക സഞ്ചാരികളുടെയും ട്രെക്കേഴ്സിന്‍റെയും പ്രിയപ്പെട്ട ഇടമാണ്.കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിലെ വാരാന്ത്യങ്ങളിലും നീണ്ട അവധികളിലും കുമാര പർവ്വതയില്‍ കനത്ത തിരക്കായിരുന്നു അനുഭവപ്പെട്ടത്.
പരിസ്ഥിതിലോല പ്രദേശമായ ഇവിടെ വൻ തോതില്‍ സഞ്ചാരികള്‍ എത്തിയത് വലിയ വിമർശനത്തിന് ഇടവെച്ചിരുന്നു. ജനുവരി അവസാന വാരത്തില്‍ മാത്രം 4400 ആളുകളാണ് ഇവിടെയെത്തിയത്. തുടർന്നാണ് ഇവിടെ സന്ദർശകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.വനംവകുപ്പ്മന്ത്രി ഈശ്വർ ഖണ്ഡ്രെ കുമാരപർവ്വത സന്ദർശിച്ചിരുന്നു. തുടർന്ന് കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് കുമാര പർവതത്തില്‍ ട്രക്കിങ്ങിന് ഓണ്‍ലൈൻ ബുക്കിങ് ആരംഭിക്കാൻ അദ്ദേഹം നിർദ്ദേശം നല്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കർണ്ണാടക വനം വന്യ ജീവി പരിസ്ഥിതി വകുപ്പില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തു മുന്‍കൂട്ടി അനുമതി ലഭിച്ചാല്‍ മാത്രമേ കുാര പർവ്വത ഉള്‍പ്പെടെയുള്ള കർണ്ണാടകയിലെ ട്രെക്കിങ് കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് പോകൻ സാധിക്കൂ.
ഓണ്‍ലൈൻ സംവിധാനം വഴി ബുക്ക് ചെയ്തു നിശ്ചിത എണ്ണം ആളുകളെ മാത്രമേ ട്രെക്കിങ്ങിന് ഓരോ ദിവസവും അനുവദിക്കുകയുള്ളൂവെന്നാണ് റിപ്പോർട്ട്. ബുക്കിങ്ങിനുള്ള ഓണ്‍ലൈൻ സംവിധാനവും അധികൃതർ ഒരുക്കിയിട്ടുണ്ട്. സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തുക എന്നതാണ് ലക്ഷ്യം.കർണ്ണാടക കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന കുമാര പർവതം പശ്ചിമഘട്ട മലനിരകളിലെ പ്രധാന ട്രക്കിങ് കേന്ദ്രങ്ങളിലൊന്നാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും കാഠിന്യം നിറഞ്ഞ ട്രെക്കിങ് റൂട്ടുകളിലൊന്നാണ് കുമാര പർവ്വത. പുഷ്പഗിരി വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായ ഇവിടം കയറുക എന്നത് ഓരോ സഞ്ചാരിയുടെയും ആഗ്രഹമാണ്.
സമുദ്ര നിരപ്പില്‍ നിന്നും 5,600 അടി ഉയരത്തില്‍ വരെ സഞ്ചരിക്കുന്ന യാത്രയില്‍ ആകെ പിന്നിടേണ്ടത് 22 കിലോമീറ്റർ ദൂരമാണ്. പശ്ചിമ ഘട്ടത്തിന്‍റെ അതിമനോഹരങ്ങളായ കാഴ്ചകളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. ഓരോ സീസണിലും ഓരോ കാഴ്ചകളാണ് എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.