ഹ്യൂഗോ ബൗമസിനെ പുറത്താക്കി മോഹൻ ബഗാൻ 

സ്പോർട്സ് ഡെസ്ക്ക് : മോഹൻ ബഗാന്റെ പ്രധാന താരങ്ങളില്‍ ഒരാളായ ഹ്യൂഗോ ബൗമസിനെ ക്ലബ് സ്ക്വാഡില്‍ നിന്ന് പുറത്താക്കിയതായി റിപ്പോർട്ടുകള്‍. ഹ്യൂഗോ ബൗമസും പരിശീലകൻ ഹബാസും തമ്മിലുള്ള പ്രശ്നങ്ങള്‍ ആണ് ഈ നീക്കത്തിന് കാരണം എന്നാണ് റിപ്പോർട്ടുകള്‍. ബൗമസിനെ ഇതിനകം തന്നെ ഐ എസ് എല്‍ സ്ക്വാഡില്‍ നിന്ന് അവർ നീക്കി കഴിഞ്ഞു. ബൗമസുമായുള്ള കരാർ അവസാനിപ്പിക്കാൻ ആണ് സാധ്യത. ബൗമസിന് പകരം ജോണി കൗകോയെ മോഹൻ ബഗാൻ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. നേരത്തെ മോഹൻ ബഗാനായി വലിയ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള കൗകോ പരിക്ക് കാരണം ദീർഘകാലമായി പുറത്തായിരുന്നു‌. മുംബൈ സിറ്റിയില്‍ നിന്ന് രണ്ട് സീസണ്‍ മുമ്ബാണ് ബൗമസ് മോഹൻ ബഗാനില്‍ എത്തിയത്‌. മുംബൈ സിറ്റിയുടെ ഇരട്ട കിരീടത്തില്‍ നിർണായക പങ്കുവഹിച്ച ഹ്യൂഗോ ബൗമസ് മോഹൻ ബഗാനൊപ്പം ഐ എസ് എല്‍ കിരീടവും ഡ്യൂറണ്ട് കപ്പും നേടിയിരുന്നു. 2019-20 സീസണില്‍ എഫ് സി ഗോവയ്ക്ക് ഒപ്പം ലീഗ് ഷീല്‍ഡ് നേടാനും ബൗമസിനായിരുന്നു.

Advertisements

Hot Topics

Related Articles