തെന്നിന്ത്യയിലെ ആദ്യ സിനിമാ തിയേറ്റര്‍ ഇനി ഓര്‍മ; പൊളിച്ചുമാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു

മാറുന്നതിനനുസരിച്ച്‌ സിനിമയും സിനിമാ തിയേറ്ററുകളും മാറി. സിനിമാ കൊട്ടകകളില്‍ നിന്ന് മള്‍ട്ടി പ്ലക്സിലേക്കുള്ള യാത്രയ്ക്ക് വർഷങ്ങളുടെ ചരിത്രമുണ്ട്. ഈ യാത്രയില്‍ പലരും കാലത്തെ അതിജീവിച്ച്‌ മുന്നോട്ട് പോയി, പലരും പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ചു. തെന്നിന്ത്യയില്‍ ആദ്യമായി സിനിമാപ്രേമികളെ വെള്ളിത്തിര എന്തെന്ന് പരിചയപ്പെടുത്തിയ ഡിലൈറ്റ് തിയേറ്റർ ഒരു നൂറ്റാണ്ട് പിന്നിട്ട പ്രതാപത്തില്‍ ഓർമയായി മാറുന്നു.1914 ല്‍ സാമിക്കണ്ണ് വിൻസന്റ് എന്നയാളാണ് ഡിലൈറ്റ് തിയേറ്റർ സ്ഥാപിച്ചത്. ആദ്യകാലത്ത് വെറ്റൈറ്റി ഹാള്‍ എന്നായിരുന്നു പേര്. ചലച്ചിത്രത്തോട് വിൻസന്റിന് തോന്നിയ കൗതുകവും പ്രണയവുമാണ് തിയേറ്റർ പണിയുന്നതിലെത്തിച്ചത്.

Advertisements

അക്കാലത്ത് കൊയമ്പത്തൂരില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. വിദേശത്ത് നിന്ന് വരുത്തിയ ജനറേറ്ററുകള്‍ പ്രവർത്തിച്ചാണ് പ്രൊജക്ടറുകള്‍ പ്രവർത്തിച്ചിരുന്നത്. അധികം വരുന്ന വൈദ്യുതി കോയമ്പത്തൂർ മുനിസിപ്പാലിറ്റി തെരുവു വിളക്കുകള്‍ പ്രവർത്തിക്കാൻ വിലയ്ക്ക് എടുക്കുമായിരുന്നുവെന്ന് ചരിത്രകാരൻ സി.ആർ ഇളങ്കോവൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
1960 കളുടെ തുടക്കത്തില്‍ കൊച്ചിയിലുള്ള ജോഹാർസ് ഗ്രൂപ്പ് വെറ്റെറ്റി ഹാള്‍ വിലയ്ക്ക് വാങ്ങി. അതിന് ശേഷമാണ് ഡിലൈറ്റ് തിയേറ്റർ എന്ന് പേരുമാറ്റുന്നത്. എം.ജി.ആർ, ശിവാജി ഗണേശൻ, ജമിനി ഗണേശൻ എന്നിവരുടെ ചിത്രങ്ങളും പില്‍കാലത്ത് കമല്‍ഹാസൻ, രജിനികാന്ത് ചിത്രങ്ങളും തിയേറ്ററില്‍ സിനിമാപ്രേമികളുടെ ആരവം തീർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രമേഷ് സിപ്പിയുടെ കള്‍ട്ട് ക്ലാസിക് ഷോലൈ ഒരു വർഷത്തോളമാണ് ഡിലൈറ്റില്‍ പ്രദർശിപ്പിച്ചത്. ബ്രൂസ്ലിയുടെ എന്റർ ദ ഡ്രാഗണും വലിയ തരംഗം സൃഷ്ടിച്ചു. വർഷങ്ങള്‍ക്ക് ശേഷം സ്വരൂപ് എന്നൊരാള്‍ തിയേറ്റർ ലീസിനെടുത്തു. കാലം മാറുന്നതിന് അനുസരിച്ച്‌ സിനിമാ സ്കോപ്പ്, ഡോള്‍ബി സൗണ്ട് എന്നീ സാങ്കേതിക വിദ്യകളും തിയേറ്ററില്‍ അവതരിപ്പിച്ചു. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ചിത്രങ്ങളാണ് ഏറെയും പ്രദർശിപ്പിച്ചിരുന്നത്.

Hot Topics

Related Articles