തിരുവനന്തപുരത്ത് ഒരേ സ്കൂളിൽ പഠിക്കുന്ന മൂന്നു വിദ്യാര്‍ഥികളെ കാണാതായെന്ന് പരാതി

തിരുവനന്തപുരം: മലയിൻകീഴ്, മാറനല്ലൂർ സ്റ്റേഷൻ പരിധികളില്‍നിന്ന് മൂന്നു വിദ്യാർത്ഥികളെ കാണാതായി. അന്തീർക്കോണം ലിറ്റില്‍ ഫ്ളവർ സ്കൂളില്‍ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് കാണാതായിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 5:45- മുതലാണ് ഇവരെ കാണാതായത്. അന്തീർക്കോണം കൊല്ലാട് ശ്രീഭവനില്‍ ലേഖയുടെ മകൻ ഏഴാം ക്ളാസില്‍ പഠിക്കുന്ന അശ്വിൻ (12), മലയിൻകീഴ് അന്തീർക്കോണം സ്നേഹദീപത്തില്‍ സിമി- രാജേഷ് ദമ്ബതികളുടെ മകൻ എട്ടില്‍ പഠിക്കുന്ന നിഖില്‍ (12), അന്തിയൂർക്കോണം കൊല്ലോട് തോട്ടറ വടക്കുംകര വീട്ടില്‍ രെജു-വിനീത് ദമ്പതികളുടെ മകൻ എട്ടില്‍ പഠിക്കുന്ന അരുണ്‍ ബാബു (12) എന്നിവരെയാണ് കാണാതായത്.

Advertisements

വെള്ളിയാഴ്ച സ്കൂള്‍ വിട്ട് വീട്ടിലെത്തിയശേഷം ആണ് വിദ്യാർഥികളെ കാണാതായിരിക്കുന്നത്. അരുണ്‍ ബാബുവിനെ കാണാതായ പരാതി മാറനല്ലൂർ പോലീസ് സ്റ്റേഷനിലും മറ്റു രണ്ടുപേരെയും സംബന്ധിച്ച പരാതി മലയിൻകീഴ് പോലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അരുണ്‍ ബാബുവിൻറെ മാതാവ് രെജു വിദ്യാർഥികള്‍ പഠിക്കുന്ന സ്കൂളിലെ ബസ്സിലെ ജീവനക്കാരിയാണ്.

Hot Topics

Related Articles