പൂഞ്ഞാർ വലിയരാജ പിജി ഗോദവർമ രാജ

പൂഞ്ഞാർ കോവിലകം വലിയരാജാ തിരുവോണംനാൾ പി.ജി ഗോദവർമ്മരാജാ (95) അന്തരിച്ചു. സംസ്കാരം പൂഞ്ഞാർ രാജകുടുംബ ശ്മശാനത്തിൽ ഡിസംബർ 31 ന് രാത്രി 9 മണിക്ക് .
ഭാര്യ പരേതയായ ഭവാനി തമ്പുരാട്ടി .
മക്കൾ രാധാ വർമ്മ (തിരുവനന്തപുരം ), ശ്രീരാജ് വർമ്മ (തൃപ്പൂണിത്തുറ ), രേവതിവർമ്മ (തൃശൂർ )
മരുമക്കൾ മോഹനവർമ്മ (പന്തളം കൊട്ടാരം ), ഉമാവർമ്മ (പൂഞ്ഞാർ ), സുരേഷ്‌കുമാർ വർമ്മ (പൂഞ്ഞാർ ) പൂഞ്ഞാർ രാജ കുടുബത്തിലെ ഏറ്റവും പ്രായ ചെന്ന തമ്പുരാനാണ് രാജാവകാശം ലഭിക്കുന്നത്. അടുത്ത പൂഞ്ഞാർ വലിയ തമ്പുരാൻ ജയരാജൻ വർമ്മ തൃപ്പൂണിത്തുറ ആണ് . പൂഞ്ഞാർ മധുര മീനാക്ഷി ക്ഷേത്രത്തിൽ വെച്ചു നടക്കുന്ന ചെറിയ ചടങ്ങിൽ അദ്ദേഹം വലിയ തമ്പുരാനായി സ്ഥാനമേൽക്കും.

Advertisements

Hot Topics

Related Articles