ബംഗളൂരു : കർണാടക സർക്കാരിനെതിരെ പ്രതിഷേധ റാലിക്കിടെ പശുക്കളെ ഫ്രീഡം പാർക്കില്‍ കൊണ്ടുവന്നതിന് ഒമ്പത് ബിജെപി നേതാക്കള്‍ക്കെതിരെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരം കേസെടുത്തു. ക്ഷീര കർഷകർക്കുള്ള സബ്‌സിഡി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധ സമരത്തിലാണ് പശുക്കളെ കൊണ്ടുവന്നത്. പ്രതിഷേധത്തിനിടെ ബിഎംടിസി ബസുകളില്‍ കയറാൻ ശ്രമിച്ച ബിജെപി പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഈ സമയം പശുക്കളെ ബസിനുള്ളിലേക്ക് തള്ളിയിടാനും നേതാക്കള്‍ ശ്രമിച്ചു.
എന്നാല്‍ വാതിലുകള്‍ ചെറുതായതിനാല്‍ ബസില്‍ കയറാൻ പശുക്കള്‍ക്ക് കയറാനായില്ല.
ഉച്ചഭാഷിണിയുടെ ശബ്ദം കാരണം പശുക്കള്‍ പരിഭ്രാന്തരായി ഓടിയെന്ന് പൊലീസ് പറഞ്ഞു. പി രാജീവ്, പട്ടീല്‍ നടഹള്ളി, ഹരീഷ്, സപ്തഗിരി ഗൗഡ എന്നിവരുള്‍പ്പെടെ അഞ്ചുപേർക്കെതിരെ ഉപ്പാർപേട്ട് എസ്‌ഐ പ്രശാന്ത് കേസെടുത്തു. സമരം നടത്താൻ അനുമതി നല്‍കിയെങ്കിലും മൃഗങ്ങളെ കൊണ്ടുവന്ന് മനുഷ്യത്വരഹിതമായി പെരുമാറിയത് നിയമവിരുദ്ധമാണ്. പശുക്കളുടെ ഉടമകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.