കോഴിക്കോട് വിലങ്ങാട്ട് ആനയിറങ്ങി; പടക്കംപൊട്ടിച്ച്‌ തുരത്താൻ ശ്രമിച്ച്‌ നാട്ടുകാര്‍

കോഴിക്കോട്: കോഴിക്കോട്ട് വിലങ്ങാട് മലയങ്ങാട് പ്രദേശത്ത് കാട്ടാനയിറങ്ങി. ജനവാസ കേന്ദ്രത്തിന് സമീപമുള്ള കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. ഇന്ന് രാവിലെ ഏഴിനാണ് സംഭവം. പടക്കം പൊട്ടിച്ച്‌ ആനയെ തുരത്താൻ ആളുകള്‍ ശ്രമിച്ചു. വനപാലകരും സ്ഥലത്തെത്തിയിരുന്നു. നിലവില്‍ ആന കാടുകയറിയതായാണ് വിവരം. കഴിഞ്ഞ മാസവും ഇവിടെ ആനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു.

Advertisements

Hot Topics

Related Articles