ന്യൂസ് ഡെസ്ക് : ബംഗാളിനെതിരായ രഞ്ജി ട്രോഫി വിജയത്തിന് പിന്നാലെ കേരളാ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സീനിയർ താരം രോഹൻ പ്രേം. യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനായി കേരളാ ടീമില്‍ നിന്ന് വിരമിക്കുകയാണെന്നും എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ തുടരുമെന്നും മറ്റു സംസ്ഥാനങ്ങള്‍ അവസരം നല്‍കിയാല്‍ അവർക്കായി കളിക്കുമെന്നും 37കാരനായ രോഹൻ വ്യക്തമാക്കി.
എല്ലാ ഫോർമാറ്റിലും കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള ഇടംകൈയൻ ബാറ്ററായ രോഹൻ അണ്ടർ 19 ഇന്ത്യൻ ടീമില്‍ രോഹിത് ശർമ്മയ്ക്കൊപ്പവും കളിച്ചിട്ടുണ്ട്.രഞ്ജിയില്‍ കേരളത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമായ രോഹൻഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 100 മത്സരങ്ങളും തികച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 5000 റണ്‍സ് തികയ്ക്കുന്ന ആദ്യ കേരള താരവും രോഹനാണ്. രഞ്ജിയില്‍ കേരളത്തിനായി ഏറ്റവും കൂടുതല്‍റണ്‍സും സെഞ്ച്വറിയും നേടിയ താരമാണ്. 2005ല്‍ രാജസ്ഥാനെതിരെയായിരുന്നു തിരുവനന്തപുരം സ്വദേശിയായ രോഹന്റെ അരങ്ങേറ്റം.