പുതുവര്‍ഷത്തില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ സംസ്ഥാനത്ത് നാല് മരണം; കൊച്ചിയില്‍ മീഡിയനില്‍ ഇടിച്ച് കാറിന് തീപിടിച്ചു

തൃശ്ശൂര്‍: സംസ്ഥാനത്ത് പുതുവര്‍ഷത്തില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് മരണം. തൃശ്ശൂര്‍ പെരിഞ്ഞനത്ത് പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മതിലകം സ്വദേശി അന്‍സില്‍ (22), കാക്കാത്തിരുത്തി സ്വദേശി രാഹുല്‍ (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പെരിഞ്ഞനം പഞ്ചായത്തോഫീസിന് മുന്നിലായിരുന്നു അപകടം.

Advertisements

കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ലോറിയിടിച്ച് രണ്ട് ഓട്ടോ യാത്രക്കാര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ട ഒരാളുടെ നില ഗുരുതരമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശീയപാതയില്‍ വൈറ്റില ചളിക്കവട്ടത്തിന് സമീപം കാറിന് തീപിടിച്ചു. രാവിലെ ആറരയോടെയായിരുന്നു തീപിടിത്തം. എന്‍ജിന്‍ തകരാറാണ് കാരണം. തീപിടിക്കും മുന്‍പ് ഡ്രൈവര്‍ പുറത്തിറങ്ങിയതിനാന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. വൈറ്റില സ്വദേശിയായ അഭിഭാഷകന്റേതാണ് കാര്‍. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്.

Hot Topics

Related Articles