തിരുവനന്തപുരം: മ്യൂസിയം പോലീസ് ജനമൈത്രിയുടെ സുരക്ഷായോഗം കൂടിയായ
തിരു: നളന്ദ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൂടിയ മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം മ്യൂസിയം പ്രിന്‍സിപ്പള്‍ എസ്.ഐ. അനീസ് .എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് മാത്യൂ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി അജയകുമാര്‍ സ്വാഗതം
പറഞ്ഞു.
ബീറ്റ് ഓഫീസര്‍മാരായ ബിജു എം.എസ്., സുജിത് .സി, കുന്നുകുഴി, ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍മാര്‍, സിറ്റി ട്രാഫിക് എസ്.ഐ., സ്വീവറേജ് സെക്ഷന്‍ ശാസ്തമംഗലം കുര്യാത്തി അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, വാട്ടര്‍ അതോറിറ്റി പാളയം കവടിയാര്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, കെ.എസ്.ഇ.ബി കന്റോണ്‍മെന്റ്-വെള്ളയമ്പലം അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍, നന്തന്‍കോട്, പാളയം, ജഗതി, ശാസ്തമംഗലം
നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പി.ഡബ്ല്യൂ.ഡി. എഞ്ചിനീയര്‍ എന്നീ ഉദ്യാഗഗസ്ഥര് യോഗത്തില്‍ കൂടിയ അംഗങ്ങളുടെ പരാതികള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതാണെന്ന് യോഗത്തിനോട് പറഞ്ഞു. കൃതജ്ഞത റസിഡന്‍സ് കോ-ഓര്‍ഡിനേറ്ററും അനുസ്മരണം
ജനമൈത്രി ജോസും പറഞ്ഞു.