ഇഷാൻ കിഷന് വരുന്നത് എട്ടിൻ്റെ പണി ; വാർഷിക കരാർ ബിസിസിഐ റദ്ദാക്കിയേക്കും ; താരം ഇന്ത്യൻ ടീമിന് പുറത്തേക്കോ 

ന്യൂസ് ഡെസ്ക് : ബിസിസിഐയുടെയും ടീം മാനേജ്മെന്റിന്റെയും നിർദ്ദേശങ്ങള്‍ അവഗണിച്ച്‌ ഐപിഎല്ലിന് ഒരുങ്ങുന്ന ഇഷാൻ കിഷന് വരുന്നത് മുട്ടൻ പണി.നിലവില്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പ്രകാരം താരത്തിന്റെ വാർഷിക കരാർ ബിസിസിഐ റദ്ദാക്കിയേക്കും. താരം ഒരു കോടി വീതം ലഭിക്കുന്ന സി വിഭാഗത്തിലാണ് ഉള്ളത്. നിലവില്‍ കരാർ സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനം ഒന്നും എടുത്തിട്ടില്ലെങ്കിലും ഭാവിയില്‍ വലിയ തീരുമാനങ്ങള്‍ ഉണ്ടായേക്കും. ബിസിസിഐ ഓഫിഷ്യലിനെ ഉദ്ദരിച്ച്‌ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Advertisements

അമേരിക്കയില്‍ ജൂണ്‍ ഒന്നുമുതലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ന്യൂയോർക്കിലാണ്. ലോകകപ്പിനൊരുങ്ങുന്ന ടീമിലെ പ്രധാന താരങ്ങളുടെ ഐപിഎല്ലിലെ വർക്ക് ലോഡ് മാർച്ച്‌ 22 മുതല്‍ മേയ് 26വരെ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താത്കാലികമായി ക്രമപ്പെടിത്തിയിട്ടുണ്ട്.

വർക്ക്ലോഡ് മാനേജ്മെന്റിന് കൂടുതല്‍ നിർദ്ദേശങ്ങളൊന്നും താരങ്ങള്‍ക്ക് നല്‍കാൻ കഴിയില്ല. കാരണം കോടികള്‍ വാങ്ങി ഫ്രാഞ്ചൈസികള്‍ക്ക് കളിക്കുന്നതിനാല്‍ താരങ്ങള്‍ക്ക് ഏതൊക്കെ മത്സരങ്ങളില്‍ കളിക്കാം കളിക്കേണ്ട എന്ന തീരുമാനിക്കാനാവില്ല.

ഫ്രാഞ്ചൈസികളുടെ സപ്പോർട്ട് സ്റ്റാഫുകളോട് താരങ്ങളുടെ ഫിറ്റ്നസ് വിവരങ്ങള്‍ പതിവായി അപ്ഡേറ്റ് ചെയ്യാൻ പറഞ്ഞുവെന്ന് ദേശീയ ക്രിക്കറ്റ്ഡ് അക്കാഡമി സ്പോർട്സ് ആൻ‍ഡ് സയൻസ് വിഭാഗം തലവൻ നിതിൻ ലാല്‍ പിടിഐയോട് വ്യക്തമാക്കി. പ്ലേ ഓഫില്‍ കടക്കാത്ത താരങ്ങളെ ചിലപ്പോള്‍ ബിസിസിഐ ആദ്യമേ ന്യൂയോർക്കിലേക്ക് അയച്ചേക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.